Monday December 05, 2016
Latest Updates

വിമാന യാത്രാസുരക്ഷയുടെ കാര്യത്തില്‍ ജര്‍മ്മനി തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയെന്ന് യൂറോപ്യന്‍ കമ്മീഷന്‍ 

വിമാന യാത്രാസുരക്ഷയുടെ കാര്യത്തില്‍ ജര്‍മ്മനി തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയെന്ന് യൂറോപ്യന്‍ കമ്മീഷന്‍ 

ബര്‍ലിന്‍ :വിമാന യാത്രാ സുരക്ഷയുടെ കാര്യത്തില്‍ ജര്‍മ്മനി തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷങ്ങളിലായി ഏതാണ്ട്പത്തിലധികം പിഴവുകള്‍ കണ്ടെത്തിയതായി യൂറോപ്യന്‍ കമ്മീഷന്റെ അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി.

ജീവനക്കാരുടെ ആരോഗ്യ കാര്യങ്ങളിലാണ് ഗുരുതര വീഴ്ച്ച വന്നിരിക്കുന്നതെന്ന് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി വക്താവ് ഡോമിനിക് ഫൗഡ അറിയിച്ചു. ജര്‍മന്‍വിങ്ങ്‌സ് വിമാനം ആല്‍പ്‌സ് പര്‍വത നിരകളില്‍ തകര്‍ക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടന്നത്. 150 പേര്‍ കൊല്ലപ്പെട്ട ദുരന്തം സഹ പൈലറ്റായ ആന്ദ്രെ ലുബിറ്റ്‌സ് മനപൂര്‍വ്വം സൃഷ്ടിച്ചതാണ് എന്ന് കണ്ടെത്തിയിരുന്നു.

ലുബിറ്റ്‌സ് കടുത്ത വിഷാദ രോഗത്തിന് അടിമയാണ് എന്ന് അന്നു തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ലുബിറ്റ്‌സ് ന്യൂറോളജിസ്റ്റുകളുടെയും മനോരോഗ വിദഗ്ദ്ധന്മാരുടേയും ചികിത്സയിലായിരുന്നു. ഇക്കാര്യം ജര്‍മന്‍വിങ്ങ്‌സ് ഉടമ ടോഷേ ലുഫ്താന്‍സ നടത്തുന്ന പരിശീലന കേന്ദ്രത്തില്‍ അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.

Scroll To Top