Sunday January 22, 2017
Latest Updates

ഉത്തര കൊറിയയ്ക്ക് അമേരിക്കയുടെ മറുപടി 

ഉത്തര കൊറിയയ്ക്ക് അമേരിക്കയുടെ മറുപടി 

സോള്‍: ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന് മറുപടിയുമായി അമേരിക്ക. ദക്ഷിണ കൊറിയയുടെ ആകാശത്ത് അമേരിക്കന്‍ യുദ്ധവിമാനങ്ങളായ ബി52 വിന്യസിച്ചു. ദീര്‍ഘ ദൂര പരിധിയുള്ള ആണവവാഹിനികളാണ് ബി52. ദക്ഷിണ കൊറിയയ്ക്ക് സംരക്ഷണം നല്‍കുമെന്ന് അമേ രിക്ക നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഭ്യാസ പ്രകടനം.
ആണവവാഹിനികളായ രണ്ട് ബി52 വിമാനങ്ങളാണ് തെക്കന്‍ കൊറിയയില്‍ അമേരിക്ക വിന്യസിച്ചത്. ഒസാനിലെ നാവിക സേന താവളത്തിലാണ് വിമാനങ്ങള്‍ അഭ്യാസ പ്രകടനം നടത്തിയത്. അഭ്യാസപ്രകടനങ്ങള്‍ക്കു ശേഷം വിമാനങ്ങള്‍ ഗുവാന്‍ ബെയ്‌സിലേക്ക് പോയി.
ഒസാന്‍ വടക്കന്‍ കൊറിയയുടെ അതിര്‍ത്തി പ്രദേശം കൂടിയാണ്. വടക്കന്‍ കൊറിയയെ തങ്ങളുടെ ശക്തി അറിയിക്കാന്‍ കൂടി വേണ്ടിയായിരുന്നു അമേരിക്കയുടെ ഈ അഭ്യാസ പ്രകടനം.
ബുധനാഴ്ചയാണ് വടക്കന്‍ കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്. ഇതിനെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

Scroll To Top