Monday December 05, 2016
Latest Updates

ബജറ്റില്‍ രാജ്യത്തെ ഏഴുലക്ഷത്തോളം വാടകക്കാരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് ആരോപണം

ബജറ്റില്‍ രാജ്യത്തെ ഏഴുലക്ഷത്തോളം വാടകക്കാരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് ആരോപണം

കോര്‍ക്ക്:അയര്‍ലണ്ടിലെ 720,000ഓളം വരുന്ന വാടകക്കാരെ 2017 ബജറ്റില്‍ സര്‍ക്കാര്‍ അവഗണിച്ചെന്ന് ഭവനമേഖലയിലെ വിദഗ്ധന്‍ ലോര്‍കാന്‍ സിര്‍. ഭവനപ്രതിസന്ധിയെ ശരിയായി അഭിമുഖീകരിക്കാന്‍ ബജറ്റിന് കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു. ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് 20,000 യൂറോ വരെ ടാക്സ് റിബേറ്റ് നല്‍കാനുള്ള തീരുമാനം മേഖലയില്‍ പണപ്പെരുപ്പത്തിന് കാരണമാകുകയാണ് ചെയ്യുകയെന്നും സിര്‍ വിമര്‍ശനമുയര്‍ത്തി.

‘ഈ പണമെല്ലാം വില്‍ക്കാന്‍ വച്ചിരിക്കുന്ന വീടിന്റെ വിലയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയാണ് ചെയ്യുക. എങ്ങനെയെങ്കിലും ലാഭമുണ്ടാക്കാനാണ് ബില്‍ഡര്‍മാര്‍ ശ്രമിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

വീടു വാങ്ങുന്നവര്‍ക്ക് സഹായം നല്‍കുമെന്ന് പറഞ്ഞെങ്കിലും വാടകക്കാരെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാടകയ്ക്ക് സ്ഥിരത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Scroll To Top