Sunday December 04, 2016
Latest Updates

വാടകനിരക്ക് വര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ ഒക്ടോബറില്‍ വാടകസ്ഥിരതാ ബില്‍ ,വീട്ടുടമകളുടെ പക്ഷം പിടിയ്ക്കാന്‍ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ 

വാടകനിരക്ക് വര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ ഒക്ടോബറില്‍ വാടകസ്ഥിരതാ ബില്‍ ,വീട്ടുടമകളുടെ പക്ഷം പിടിയ്ക്കാന്‍ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ 

ഡബ്ലിന്‍ :കുതിച്ചുയരുന്ന ഭവന വാടക നിരക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ നിയമം വരുന്നു,അയര്‍ലണ്ടില്‍ വീട്ടുവാടക വര്‍ദ്ധിപ്പിച്ച് ജനജീവിതത്തെ പ്രതിസന്ധിയിലാഴ്ത്തുന്ന ഹൗസ് ഓണര്‍മാരുടെ നടപടികള്‍ക്കെതിരെ ഒക്ടോബര്‍ മാസത്തിനു മുമ്പേ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാനുള്ള ഡ്രാഫ്റ്റ് തയ്യാറായി കഴിഞ്ഞതായി ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി വ്യക്തമാക്കി.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ ബില്‍ ചര്‍ച്ചയ്ക്ക് എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.വാടക നിയന്ത്രണം എന്നതിനേക്കാള്‍ വാടകസ്ഥിരതയുണ്ടാക്കുക എന്ന നിലപാടായിരിക്കും സര്‍ക്കാര്‍ മുമ്പോട്ടു വെയ്ക്കുക.പണപ്പെരുപ്പവുമായി ബന്ധപ്പെടുത്തി വാടക ക്രമപ്പെടുത്താനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുക.

കസ്റ്റമര്‍ പ്രൈസ് ഇന്ഡക്‌സുമായി നേരിട്ട് ബന്ധപ്പെട്ടാവണം വാടക വര്‍ദ്ധനവ്.അഥവാ വാടക വീടുകളില്‍ കൂടുതല്‍ സംവിധാനങ്ങള്‍ നിര്‍മ്മിച്ചോ,ഏര്‍പ്പാട് ചെയ്‌തോ നല്കിയതിനു ശേഷം വാടക വര്‍ദ്ധിപ്പിക്കാം.ഡ്രാഫ്റ്റ് ബില്ലിനെ പരാമര്‍ശിച്ചു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സര്‍ക്കാര്‍ അന്വേഷണത്തില്‍ രാജ്യത്തെ വാടക വര്‍ദ്ധനവ് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും യാതൊരു കാരണവുമില്ലാത്ത ഈ പ്രവണതയെ തടഞ്ഞ് വാടകയക്ക് താമസിക്കുന്നവരെ സംരക്ഷിക്കുക എന്നതാണ് വാടക നിയന്ത്രണം കൊണ്ടര്‍ത്ഥമാക്കുന്നതെന്നും മന്ത്രി അലന്‍ കെല്ലി ഒരു വര്‍ഷം മുമ്പേ വ്യക്തമാക്കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

മറ്റു രാജ്യങ്ങളിലൊക്കെ പ്രചാരമുള്ള സംവിധാനമനുസരിച്ച് വീട്ടുടമകളെ ഉടമകളെ നിശ്ചിത കാരണമില്ലാതെ വാടക വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും തടയുകയുണ്ട്.അത്തരത്തില്‍ ഒരു നിയമം അയര്‍ലണ്ടിലും ഉണ്ടാവുമെന്നാണ് ഇപ്പോഴുള്ള സൂചനകള്‍.
അയര്‍ലണ്ടിലെ വീട്ടുവാടക നിയന്ത്രിക്കുന്നത് സ്വകാര്യ ഏജന്‍സികളാണ് എന്ന അവസ്ഥയാണിപ്പോള്‍,വീട്ടുടമകള്‍ക്ക് പോലും അതീതമായ അവസ്ഥയിലാണ് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നത്.എജന്‍സികളുടെ നിയന്ത്രണത്തില്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നിട്ടുള്ളത് തലസ്ഥാന നഗരമായ ഡബ്ലിനില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാടക നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശരിയായ രീതിയിലുള്ള പഠനവും അന്വേഷണങ്ങളും നടത്താനായും ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം ഹൗസ് ഓണര്‍മാരുടെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കുന്ന നടപടികളെ എപ്പോഴും എതിര്‍ക്കുന്ന നിലപാടാണ് ഭരണകക്ഷിയിലെ പ്രധാന കക്ഷിയായ ഫിനഗേലിന് ഉള്ളത്.വാടക സ്ഥിരതാ നിയമം കൊണ്ടുവരുമെന്ന ലേബര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇവരുടെ പിന്തുണയെ കൂടി ആശ്രയിച്ചിരിക്കുമെന്നു വ്യക്തം.
മറ്റൊരു പ്രധാന കക്ഷിയായ ഫിയന്ന ഫാളാവട്ടെ 10 ശതമാനം വരെ വാടക കൂട്ടാന്‍ വീട്ടുടമകളെ അനുവദിക്കണം എന്ന നിലപാടിലാണ്.ഓരോ ആറ് മാസം കൂടുമ്പോഴും വാടക നിരക്ക് പുനരവലോകനം ചെയ്യണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു.


Scroll To Top