Saturday September 23, 2017
Latest Updates

വാടക മേഖലയില്‍ പ്രതിസന്ധി,ഡബ്ലിനിലെ 2 ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റുകളില്‍ 25 പേര്‍ വരെ !

വാടക മേഖലയില്‍ പ്രതിസന്ധി,ഡബ്ലിനിലെ 2 ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റുകളില്‍ 25 പേര്‍ വരെ !

ഡബ്ലിന്‍: ഡബ്ലിനിലെ വാടക മേഖലയില്‍ കടുത്ത പ്രതിസന്ധിയെന്ന് വെളിപ്പെടുത്തല്‍. ഇന്‍ഡിപെന്‍ഡന്റ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലാണ് ഡബ്ലിനിലെ അപാര്‍ട്ടെമന്റുകളുടെയും മറ്റും ശോചനീയാവസ്ഥ വെളിവാക്കുന്നത്. ഇത്തരം വീടുകള്‍ക്ക് മാസ വാടക 1,000 യൂറോ എന്നാണ് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ കാണാന്‍ കഴിയുക.

നഗരങ്ങളില്‍ മറ്റുരാജ്യങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ സ്ഥിതിയാണ് ഏറെ ദയനീയം.ഡബ്ലിനിലെ ചില 2 ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റുകളില്‍ 20 മുതല്‍ 25 വരെ വിദ്യാര്‍ഥികള്‍ ഒന്നിച്ചു താമസിക്കുന്നുണ്ട്.ബ്രസീലില്‍ നിന്നും വന്‍തോതില്‍ എത്തിചേര്‍ന്നിരിക്കുന്ന വിദ്യാര്‍ഥിപ്പടയാണ് ഇത്തരത്തില്‍ നിരവധി അപ്പാര്‍റ്റ്‌മേന്റുകളില്‍ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം രാജ്യത്ത് വാടക വീടുകളുടെ ലഭ്യതയും വളരെ കുറഞ്ഞിരിക്കുകാണ്.മെയ് 1ലെ കണക്കു പ്രകാരം രാജ്യത്താകമാനം വെറും 3,100 വീടുകള്‍ മാത്രമാണ് വാടകയ്ക്കുള്ളത്.2015ല്‍ 4,300 വീടുകളും, 2009ല്‍ 23,000 വീടുകളും വാടകയ്ക്കുണ്ടായിരുന്ന സ്ഥാനത്താണ് ഇത്.

1,000 യൂറോയ്ക്ക് താഴെ വാടകയ്ക്ക് ലഭിക്കുന്ന വീടുകളുടെ അവസ്ഥ പരിതാപകരമാണ്. കിടക്ക, ഹോബ്, സിങ്ക്, ടോയ്‌ലറ്റ്, ഷവര്‍ എന്നീ സൗകര്യങ്ങള്‍ മാത്രമാണ് ഇത്തരം വീടുകളില്‍ ഉള്ളത്. 850 മുതല്‍ 950 യൂറോ വരെയാണ് ഇവയ്ക്ക് വാടക.

 

Scroll To Top