Thursday December 08, 2016
Latest Updates

രാജ്യത്തെ 25 ശതമാനം വാടകക്കാരും വീട് നഷ്ടപ്പെടുമോ എന്ന ആശങ്കയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്

രാജ്യത്തെ 25 ശതമാനം വാടകക്കാരും വീട് നഷ്ടപ്പെടുമോ എന്ന ആശങ്കയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തെ 25 ശതമാനം വാടകക്കാരും വീട് നഷ്ടപ്പെടുമോ എന്ന ആശങ്കയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാടക വീടുകളില്‍ താമസിക്കുന്നവരാണ് വീട് ഒഴിയേണ്ടി വരുമോ എന്ന ആശങ്കയില്‍ കഴിയുന്നത്. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 200,000 വാടകക്കാര്‍ പുതിയ താമസ സ്ഥലത്തേക്ക് മാറാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ തന്നെ നല്ലൊരു ശതമാനം പേര്‍ സ്വന്തമായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരുമാണ്. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബില്‍ഡിംഗ് കോ ഓപ്പറേറ്റീവ്‌സിന് വേണ്ടി ഐ റീച്ച് മാര്‍ക്കറ്റ് റിസര്‍ച്ച് എന്ന സ്ഥാപനമാണ് സര്‍വേ നടത്തിയത്.

വീട്ടുടമസ്ഥരോടുള്ള ഭയം ഏറിയ പങ്കു വാടകക്കാര്‍ക്കും ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.അത് കൊണ്ട് തന്നെ ആവശ്യക്കാരായ ഒരു സംഘം വീട്ടുടമകള്‍ വാടകക്കാരെ ഒഴിപ്പിക്കാനായി വീട് മാറണം എന്ന ഭീഷണി മുഴക്കാറുണ്ട്.അതെ സമയം ,ആറ് മാസം ഒരു വീട്ടില്‍ താമസിച്ചാല്‍ മൂന്നര വര്‍ഷം വരെ അവിടെ തുടരാമെന്നുള്ള കരാര്‍ ചട്ടങ്ങളിലെ പഴുത് വാടകക്കാര്‍ പ്രയോജനപ്പെടുത്താറുമില്ല.പി ടി ആര്‍ ബി യിലോ കോടതിയിലോ പോയാല്‍ പക്ഷെ ഇത്തരം കേസുകളില്‍ വാടകക്കാരന് അനുകൂലമായ വിധിയാണ് 90% കേസുകളിലും ലഭിക്കാറുള്ളത്.
ഓണ്‍ലൈനിലൂടെയായിരുന്നു സര്‍വേ.വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട ആയിരം പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. കുറഞ്ഞ വരുമാനക്കാരായ വാടകക്കാരിലാണ് താമസ സ്ഥലം നഷ്ടപ്പെടുമോ എന്ന ആശങ്ക കൂടുതല്‍ കണ്ടുവരുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ തന്നെ തലസ്ഥാന നഗരമായ ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്കാണ് ആശങ്ക കൂടുതല്‍. കഴിഞ്ഞ പതിനെട്ട് മാസത്തിനിടെ വാടക നിരക്ക് വര്‍ധിച്ചതായി ഡബ്ലിനിലെ പത്തില്‍ നാല് വാടകക്കാരും വെളിപ്പെടുത്തി.ഡബ്ലിന് പുറത്ത് പത്തില്‍ രണ്ടു വാടകക്കാര്‍ വാടക വര്‍ധന നേരിട്ടു. 
വാടകയ്ക്ക് താമസിക്കുന്നവരില്‍ അഞ്ചില്‍ ഒന്ന് പേരും തങ്ങളുടെ മാസ വരുമാനത്തിന്റെ 40 ശതമാനവും വാടക നല്‍കുന്നതിന് വേണ്ടി മാത്രം ചെലവഴിക്കുന്നു. നിയമപരമായ വാടക കരാര്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മൂന്നില്‍ ഒന്ന് വാടകക്കാരും വെളിപ്പെടുത്തി. പ്രതികരിച്ചതില്‍ എട്ടില്‍ ഒന്ന് പേരും നിലവിലെ വീട് ഉപേക്ഷിച്ച് പുതിയ താമസ സ്ഥലത്തേക്ക് മാറാന്‍ ഒരുങ്ങുന്നവരാണ്. പ്രതികരിച്ചതില്‍ പതിനൊന്നില്‍ പത്ത് പേരും സ്വന്തം വീട് വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. ആദ്യമായി വീട് വാങ്ങുന്നവര്‍ 20 ശതമാനം ഡെപ്പോസിറ്റ് കണ്ടെത്തണമെന്ന നിര്‍ദ്ദേശത്തെ പത്തില്‍ 9 പേരും തള്ളിക്കളഞ്ഞു.

വാടക വീടുകളില്‍ താമസിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ പറ്റി പ്രതീകരിക്കുവാനോ ,കേസിന് പോവാത്തവരോ ആണ് ബഹു ഭൂരിപക്ഷം വാടകക്കാരും എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത് 

Scroll To Top