Tuesday December 06, 2016
Latest Updates

ഡബ്ലിനിലെ മിസ്സ് ഫിര്‍മോയുടെ സ്വഭാവമുള്ള ഒരു വീട്ടുടമയാണോ നിങ്ങള്‍ക്കുള്ളത് ?

ഡബ്ലിനിലെ മിസ്സ് ഫിര്‍മോയുടെ സ്വഭാവമുള്ള ഒരു വീട്ടുടമയാണോ നിങ്ങള്‍ക്കുള്ളത് ?

ബ്ലിനില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ഉടമസ്ഥയായ സ്ത്രീയുടെ വക 108 നിബന്ധനകള്‍. ഇതില്‍ പലതും വാടകക്കാരെ വളരെയേറെ ബുദ്ധിമുട്ടിലാക്കുന്നതാണ്. ‘നരകം’ എന്നാണ് ഈ വാടകവീടിനെ ഇവിടെ താമസിക്കുന്നവര്‍ വിശേഷിപ്പിക്കുന്നത്.ഡബ്ലിനിലെ കാബ്രയിലാണ് 300 യൂറോ വീതം വാങ്ങിക്കൊണ്ട് 6 പേര്‍ക്കായി വീട് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. വാടകയ്ക്ക് പുറമെ 80 യൂറോ ബില്‍ തുകയായും നല്‍കണം.

മിസ്സ് ഫിര്‍മോ എന്ന പേരായ സ്ത്രീയാണ് വാടകവീട് നടത്തുന്നത്.് ഇവര്‍ പേപ്പറില്‍ പിന്റ് ചെയ്ത് വാടകക്കാര്‍ക്ക് നല്‍കിയിട്ടുള്ള 108 നിബന്ധനകളില്‍ ചിലത് താഴെ.

1. ദിവസവും ഒരു നേരമെങ്കിലും കുളിക്കണം, സുഗന്ധഗ്രവ്യം പൂശണം, ഓട്ടം, വിന്റര്‍ സീസണുകളില്‍ ഷൂ, കാല്‍ എന്നിവ വൃത്തിയാക്കണം.
2. വീട്ടില്‍ ഇംഗ്ലിഷ് മാത്രമേ സംസാരിക്കാവൂ.
3. റൂമില്‍ ഗേള്‍ ഫ്രണ്ടിനോ ബോയ്ഫ്രണ്ടിനോ താമസിക്കണമെങ്കില്‍ ഒരു മാസം മുമ്പ് മിസ്സ് ഫിര്‍മോയോട് അനുവാദം വാങ്ങണം.
4. വീട്ടിലെ പൊതുഇടങ്ങളില്‍ സിസിടിവി ക്യാമറകളുണ്ട്.
5. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കരുത്. (പറയുന്ന ന്യായം കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാകുമെന്നത്)

അതേസമയം ഇതില്‍ പല നിബന്ധനകളും നിയമവിരുദ്ധമാണ്. വാടകവീട്ടില്‍ സിസിടിവി ക്യാമറ വയ്ക്കണമെങ്കില്‍ അതിന് ആദ്യം വാടകക്കാരോട് അനുമതി വാങ്ങണം. ഇത് ഇവര്‍ ചെയ്തിട്ടില്ല. നിബന്ധനകള്‍ വാടകക്കാര്‍ക്ക് പ്രിന്റ് ചെയ്ത് നല്‍കും. എന്നാല്‍ ഇതില്‍ ഉടമസ്ഥയുടെ പേര്, ഒപ്പ് എന്നിവ ചേര്‍ത്തിട്ടില്ല. മാത്രമല്ല ഇത് പുറത്ത് ആരെയും കാണിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.

ഇങ്ങനെയെക്കൊയായിട്ടും ഇവിടെ വൃത്തി വളരെ കുറവാണെന്നും വാടകക്കാര്‍ പരാതിപ്പെടുന്നു. പലയിടത്തും പൊടിമണ്ണുണ്ട്. ഇതു കാരണം ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

മുന്‍വശത്തെ വാതില്‍ വഴി അകത്തു കയറാന്‍ പറ്റില്ല. പിന്‍വശത്തെ വാതിലാണ് ഇതിന് ഉപയോഗിക്കേണ്ടത്.

തുണികള്‍ വയ്ക്കാനും മറ്റുമുള്ള സൗകര്യങ്ങളും ഇവിടെയില്ല. തങ്ങള്‍ ജീവിക്കുന്നത് ‘ഹിറ്റലറിന്’ ഒപ്പമാണെന്നാണ് ഒരു വാടകക്കാരന്‍ പറഞ്ഞത്. ഇനി ഇവിടെ നിന്ന് മാറാമെന്നു വിചാരിച്ചാലോ, പകരം ആളെ എത്തിച്ചുകൊടുക്കാതെ ഡെപ്പോസിറ്റ് തിരികെ തരില്ല എന്നാണ് മിസ്സ് ഫിര്‍മോ പറയുന്നതത്രേ.എന്തായാലും ആറു വാടകക്കാരും നടക്കുന്നതും എടുക്കുന്നതും പെരുമാറുന്നതുമൊക്കെ നിരീക്ഷിക്കുകയാണ് മിസ് ഫിര്‍മോയുടെ ദൈനം ദിനതൊഴില്‍. വാടകക്കാരുടെ ക്ഷേമം അന്വേഷിക്കുന്നതിനായാണ് താന്‍ വാടക വീട്ടിലെ മറ്റൊരു മുറിയില്‍ തന്നെ താമസിക്കുന്നത് എന്നാണ് ഇവരുടെ വാദം!

ഐറിഷ് മലയാളി ന്യൂസ്

Scroll To Top