Saturday December 03, 2016
Latest Updates

വാടക വീട് വൃത്തികേടാക്കിയ വാടകക്കാരന് കോര്‍ക്ക് കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു

വാടക വീട് വൃത്തികേടാക്കിയ വാടകക്കാരന് കോര്‍ക്ക് കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു

 കോര്‍ക്ക് :വാടകയ്‌ക്കെടുക്കുന്ന വീട് വാടകക്കാരന്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് ഏതൊരു ഹൗസ് ഓണറുടെയും മോഹമാണ്.എന്നാല്‍ കോര്‍ക്കിലെ ഒരു വീട്ടുടമ ഒരു ജര്‍മ്മന്‍കാരന് വാടകയ്ക്ക് കൊടുത്ത വീടിന്റെ അവസ്ഥ കണ്ട് മോഹാലസ്യപ്പെട്ടു പോയില്ലെന്നെയുള്ളൂ.അയല്‍കാരുടെ പരാതി കേട്ടെത്തിയ വീട്ടുടമ വീടിനകത്ത് കയറാന്‍ പോലുമാവാത്ത ദുര്‍ഗന്ധത്താല്‍ പിറകേയ്‌ക്കോടുകയായിരുന്നു!

വാടക കുടിശിക തന്നില്ലെങ്കിലും ഉടന്‍ വീട്ടില്‍ നിന്നിറങ്ങണം എന്ന ആവശ്യമൊന്നും പക്ഷെ വാടകക്കാരന്‍ കേട്ടില്ല.സംഗതി അങ്ങനെയാണ് കോടതിയിലെത്തിയത്. വാടക വീട് വൃത്തികേടാക്കിയ വാടകക്കാരന് കോടതി ഒരു വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ജര്‍മന്‍ സ്വദേശിയാ റോബര്‍ട്ട് കുമ്മര്‍ (36) നെയാണ് കോര്‍ക്ക് സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ജഡ്ജി സിയാന്‍ ഒ ഡോണാഫെയിന്‍ ശിക്ഷിച്ചത്. സംഭവം അസാധാരണവും വിചിത്രവുമാണെന്ന് കണ്ടെത്തുകയായിരുന്നു. 

വാടക വീട്ടില്‍ സ്വന്തം വിസര്‍ജ്യം മാസങ്ങളോളം പായ്ക്കറ്റില്‍ സൂക്ഷിക്കുകയും കുപ്പിയില്‍ മൂത്രം ശേഖരിച്ചു വച്ചതിനെ തുടര്‍ന്നും 15,000 യുറോയുടെ നഷ്ടം വരുത്തിവച്ചതായാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.എല്ലാ വിധ വെയിസ്റ്റുകളും വീടിനുള്ളില്‍ ജര്‍മ്മന്‍ക്കാരന്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു ! പരാതിയില്‍ കോടതി നേരിട്ട് പരിശോധന നടത്തുകയും പരാതി ഗൗരവം ഉള്ളതെന്നും കണ്ടെത്തി. കോര്‍ക്ക് സിറ്റി സെന്ററിലെ അപാര്‍ട്ട്‌മെന്റ് ഉടമയ്ക്ക് വീട് വൃത്തിയാക്കുന്നതിനായി ഫ്‌ളോറിംഗ് പുതിയതായി ചെയ്യേണ്ടി വന്നതായും കോടതിക്ക് ബോധ്യപ്പെട്ടു. പരാതിക്കാരന്‍ നഷ്ടപരിഹാരമായ 15,000 യൂറോ ആവശ്യപ്പെട്ടെങ്കിലും 800 യൂറോയിലധികം നല്കാന്‍ കുമ്മറിനു കഴിയാത്ത സാഹചര്യത്തിലാണ് ഇന്നലെ കോടതി കുമ്മറിനെതിരെ ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 

Scroll To Top