Friday September 22, 2017
Latest Updates

പ്രതിസന്ധിയ്ക്കിടയില്‍ ഇറക്കി വിടല്‍ ഭീഷണിയും: വാടകക്കാരെ കുടിയിറക്കുന്നത് തുടരുന്നു; രണ്ടാഴ്ചക്കുള്ളില്‍ പുറത്താക്കിയത് 100 കുടുംബങ്ങളെ,അടിയന്തര നടപടി വേണമെന്ന് ത്രെഷ്‌ഹോള്‍ഡ്

പ്രതിസന്ധിയ്ക്കിടയില്‍ ഇറക്കി വിടല്‍ ഭീഷണിയും: വാടകക്കാരെ കുടിയിറക്കുന്നത് തുടരുന്നു; രണ്ടാഴ്ചക്കുള്ളില്‍ പുറത്താക്കിയത് 100 കുടുംബങ്ങളെ,അടിയന്തര നടപടി വേണമെന്ന് ത്രെഷ്‌ഹോള്‍ഡ്

ഡബ്ലിന്‍ : പലവിധങ്ങളായ കാരണങ്ങളുടെ പേരില്‍ വാടകക്കാരെ കുടിയിറക്കുന്ന സംഭവങ്ങള്‍ അയര്‍ലണ്ടില്‍ പുതിയ പ്രവണതയാവുന്നതായി വെളിപ്പെടുത്തല്‍.ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടും പ്രശ്നത്തില്‍ ഏതെങ്കിലും വിധത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വീട്ടുടമകള്‍ക്ക് സൗകര്യമൊരുക്കുന്നതായി ആക്ഷേപമുണ്ട്.

നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ് വാടകക്കാരെ നീക്കുന്നത്. വീട് കച്ചവമായെന്ന പേരിലും വീട്ടുടമയ്ക്ക് താമസിക്കാനെന്ന മട്ടിലും നവീകരിക്കാനെന്നു പറഞ്ഞും വാടക്കാരെ ഇറക്കിവിട്ടുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ മാസം രണ്ടാഴ്ചക്കുള്ളില്‍ മാത്രം 100 കുടുംബങ്ങള്‍ ഇത്തരത്തിലുള്ള പരാതിയുമായി സമീപിച്ചതായി ഹൗസിംഗ് ചാരിറ്റി ത്രെഷ്‌ഹോള്‍ഡ് പറയുന്നു.നിയമത്തിന്റെ പഴുതുകള്‍ ആയുധമാക്കിയാണ് ഭൂരിപക്ഷം വാടകക്കാരെയും ഒഴിപ്പിച്ചതെന്ന് ചാരിറ്റിയുടെ പ്രീ-ബജറ്റ് സബ്മിഷനില്‍ ഇതുമായി ബന്ധപ്പെട്ട് സംഘടന നടത്തിയ സര്‍വെയുടെ ഫലം സാക്ഷ്യപ്പെടുത്തുന്നു.

ലഭിച്ച പരാതികളില്‍ 40% പേരെയും ഭൂ ഉടമ ഒഴിപ്പിച്ചത് വീട് വില്‍പ്പന നടത്തുകയാണെന്നു പറഞ്ഞാണ്.20% വാടകക്കാരോട് പറഞ്ഞത് വീട്ടുടമയുടെ കുടുംബാംഗങ്ങള്‍ താമസിക്കാനെത്തുമെന്നാണ്. 12%ത്തെ നവീകരണത്തിന്റെ പേരിലും പുറത്താക്കി.വാടകക്കാര്‍ക്കെതിരായ ഇത്തരം നീക്കങ്ങളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ചാരിറ്റിയുടെ പോളിസി ഓഫിസര്‍ ട്രേസി മര്‍ഫി പറഞ്ഞു.

നിയമത്തെ പിന്‍വാതിലിലൂടെ അട്ടിമറിക്കുകയാണ് ഇവിടെ ഭൂ ഉടമകള്‍ ചെയ്യുന്നതെന്നും അതിനായി അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ഇതിനെതിരെ നിയമത്തെ കൂടുതല്‍ വ്യക്തതയോടെ ബലപ്പെടുത്തുകയും ചെയ്യണമെന്ന് ചാരിറ്റി ചെയര്‍പേഴ്സണ്‍ എയ്ഡീന്‍ ഹേദന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരം ചില മേഖലകളെ വാടക സമ്മര്‍ദ്ദ മേഖലകളാക്കിയിരുന്നു. ഇവിടെ പ്രതിവര്‍ഷം 4%ല്‍ കൂടുതല്‍ വാടക വര്‍ധിപ്പിക്കാനാവില്ല.എന്നാല്‍ ‘സ്പഷ്ട’മായ കാരണങ്ങളാല്‍ വാടക ഉയര്‍ത്താമെന്നൊരു വ്യവസ്ഥ കൂടി സര്‍ക്കാര്‍ നിയമത്തിലുള്‍പ്പെടുത്തി. ഇതാണ് ദുര്‍വ്യാഖ്യാനം നടത്താന്‍ വീട്ടുടമകള്‍ക്ക് അവസരമൊരുക്കുന്നത്.

എന്നാല്‍ ഇതിലെ പഴുതുകള്‍ അടയ്ക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് ചെയര്‍പേഴ്സന്‍ ചൂണ്ടിക്കാട്ടി. ചെറിയചെറിയ അറ്റകുറ്റപ്പണികളെ നവീകരണങ്ങളുടെ വിഭാഗത്തില്‍ നിന്നൊഴിവാക്കുന്നതടക്കമുള്ള ഭേദഗതികള്‍ ഒക്ടോബറിലെ ബജറ്റില്‍ കൊണ്ടുവരണമെന്നും ചാരിറ്റി ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള വിവിധ ഭേദഗതി ശുപാര്‍ശകളും സംഘടന സര്‍ക്കാരിന് സമര്‍പ്പിച്ചു.

Scroll To Top