Tuesday January 16, 2018
Latest Updates

അയര്‍ലണ്ടില്‍ വീട് വാടകയ്‌ക്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ?

അയര്‍ലണ്ടില്‍ വീട് വാടകയ്‌ക്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ?

H HUNവാടക വീടുകള്‍ തേടി നടക്കുമ്പോല്‍ ആദ്യം തന്നെ കാണുന്ന വീടുകള്‍ക്ക് ചാടിക്കയറി കരാറുറപ്പിക്കുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക്
കാരണമാവുന്നത്. വീട് തങ്ങള്‍ക്ക് ചേരുന്നതാണോ, വാടക താങ്ങാവുന്നതാണോ, നിര്‍ദ്ദേശങ്ങളും നിബന്ധനകളും സ്വീകരിക്കാവുന്നതാണോ, വീട് സൗകര്യപ്രദമായ ലൊക്കേഷനിലാണോ എന്നെല്ലം പരിശോധിച്ച ശേഷം മാത്രം കരാറില്‍ ഒപ്പിടുകയാണെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.
വീട്ടുടമയ്ക്ക് വാടകയ്ക്ക് ചെല്ലുന്നയാളെ നിരസിക്കല്‍ സാധ്യമാണോ?
ഈക്വല്‍ സ്റ്റാറ്റസ് ആക്ട്‌സ് 20002011 ലെ 9 വിവേചന നിബന്ധനകള്‍ ലംഘിക്കുന്ന തരത്തിലല്ലെങ്കില്‍ വാടകക്കാരന് വീട് നിഷേധിക്കാന്‍
വീട്ടുടമയ്ക്ക് അധികാരമുണ്ട്. റെന്റ് സപ്ലിമെന്റ്, ഹൗസിങ്ങ് അസിസ്റ്റന്‍സ് പേമെന്റ്, സോഷ്യല്‍ വെല്‍ഫെയര്‍ പേമെന്റ് എന്നിവയിലും വാടകക്കാരോട് വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാക്കുന്നതിനായുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുന്നു.
ഡെപോസിറ്റ് നല്‍കേണ്ടതുണ്ടോ?
സാധാരണഗതിയില്‍ വാടകവീടുകളെടുക്കുമ്പോല്‍ വീട്ടുടമകള്‍ ഡെപോസിറ്റ് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ വീടിനെ കുറിച്ച് പൂര്‍ണ്ണമായും
തൃപ്തനാവുന്നതുവരെ ഡെപോസിറ്റ് തുക കൈമാറാതിരിക്കുക. ക്യാഷായി തുക നല്‍കുന്നത് കഴിവതും ഒഴിവാക്കുകയും റസീറ്റ് വാങ്ങി സൂക്ഷിക്കുകയുംചെയ്യുക.എന്നാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പുതിയ റെന്റ് ഡിപ്പോസിറ്റ് പദ്ധതി നടപ്പില്‍ വരുന്നതോടെ പി ആര്‍ ടി ബി എന്ന സര്‍ക്കാര്‍ ഏജന്‍സിയില്‍ റെന്റ് അഡ്വാന്‍സ് നിക്ഷേപിക്കാന്‍ വീട്ടുടമ നിര്‍ബന്ധിതനാനാക്കപ്പെടുന്നതോടെ വാടകക്കാരന്റെ ആശങ്ക ഒഴിവാക്കപ്പെടും!
വാടകക്കരാര്‍ ഒപ്പിടേണ്ടതുണ്ടോ?
വാടകക്കരാര്‍ അത്യാവശ്യമില്ല. എന്നാല്‍ വാടകവിവരങ്ങളും നിബന്ധനകളും അടങ്ങിയ ഒരു റെന്റ് ബുക്ക് വാടകക്കാരന്‍ തരുന്നുവെന്ന് ഉറപ്പാക്കുക.വാടകക്കരാറില്‍ ഒപ്പിടുന്നുവെങ്കില്‍ വിശദമായി വായിച്ച് ആവശ്യമെങ്കില്‍ മതിയായ ഉപദേശങ്ങള്‍ തേടിയ ശേഷം മാത്രം ചെയ്യുക.
വാടക വാസം രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതുണ്ടോ?
വീട് വാടകയ്ക്ക് നല്‍കിക്കഴിഞ്ഞാല്‍ ഒരുമാസത്തിനുള്ളില്‍ വീട്ടുടമ ഇക്കാര്യം പ്രൈവറ്റ് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡില്‍ (പി ആര്‍ ടി ബി) രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വീട്ടുടമ ഇക്കാര്യത്തില്‍ വീഴ്ച്ചവരുത്തിയാല്‍ വാടകക്കാരന് ബോര്‍ഡിനെ സമീപിക്കാം.
വസ്തു എങ്ങിനെയുള്ളതായിരിക്കണം?
വസ്തു വാസയോഗ്യമായിരിക്കണം. ഹീറ്റിങ്ങിനുള്ള സൗകര്യം, പാചകം, വസ്ത്രമലക്കല്‍, എന്നിവയ്ക്കുള്ള സൗകര്യം, ആവശ്യത്തിന് കാറ്റുംവെളിച്ചവും, അടിയന്തിര അഗ്‌നിശമന ഉപകരണങ്ങള്‍ എന്നിവയും വീട്ടുടമ ഉറപ്പാക്കേണ്ടതുണ്ട്.
എല്ലാതരം അറ്റകുറ്റ പണികളും അപ്പപ്പോല്‍ വീട്ടുടമയുടെ ശ്രദ്ധയില്‍ പെടുത്തുക.പുതിയ വീട് എടുക്കുമ്പോള്‍ തന്നെ അത്തരതിലുള്ളവ എഴുതി നല്കുന്നത് നല്ലതാണ്.മറ്റ് അറ്റകുറ്റപ്പണികള്‍ (പിന്നീട് വരുന്നവ) ജീവന് ഭീഷണിയാവുന്ന തരത്തിലുള്ള അടിയന്തിര റിപ്പയറുകള്‍ 35 ദിവസങ്ങള്‍ക്കകം ചെയ്തു തീര്‍ക്കേണ്ടതുണ്ട്. അല്ലാത്ത റിപ്പയറുകള്‍ 14 ദിവസങ്ങള്‍ക്കകം ചെയ്തു തീര്‍ത്താല്‍ മതി.
വീട്ടുടമ റിപ്പയര്‍ ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ വാടകപിടിച്ചു വയ്ക്കുന്നതിനു പകരം ലോക്കല്‍ സിറ്റി അഥവാ കൗണ്ടി കൗണ്‍സിലില്‍ പരാതിപ്പെടുക.
വാടക വര്‍ദ്ധിപ്പിക്കുന്നതില്‍ എന്തെങ്കിലും നിബന്ധനകളുണ്ടോ?
12 മാസത്തിലൊരിക്കല്‍ മാത്രമെ സാധാരണഗതിയില്‍ വാടകവര്‍ദ്ധിപ്പിക്കാവൂ. കൂട്ടിയ വാടകതുകയും അടച്ചുതുടങ്ങേണ്ട തിയ്യതീയും കാണിച്ച് 28 മുന്‍പായി തന്നെ വാടകക്കാരന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരിക്കണം. വാടക വിപണിനിലവാരത്തില്‍ കൂടുതലാവാന്‍ പാടില്ല. പി ആര്‍ ടി ബി റെന്റ് ഇന്‍ഡക്‌സില്‍ നിന്നും(http://www.prtb.ie/docs/default-source/rent-index/prtb-quarter-2-2014-final-report-(1)-pdf.pdf?sfvrsn=2 വിപണി നിലവാരം വാടകക്കാരന് മനസിലാക്കാം.(ഇത് അര്‍ദ്ധ വാര്‍ഷികമായി നവീകരിക്കാറുണ്ട്)
പുതുക്കിയ വാടകനിരക്കില്‍ പരാതിയുണ്ടെങ്കില്‍ 28 ദിവസങ്ങള്‍ക്കകം വാടകക്കാരന്‍ എഴുതി പി ആര്‍ ടി ബി യില്‍ അറിയിക്കേണ്ടതുണ്ട്.
വാടക നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ എന്തു സംഭവിക്കും?
വാടകയില്‍ വീഴ്ച്ച വരുന്നുവെങ്കില്‍ വീട്ടുടമയുമായി ആലോചിച്ച് പരിഹാര മാര്‍ഗ്ഗം കാണാന്‍ ശ്രമിക്കുക. വേണമെങ്കില്‍ വീട്ടുടമയ്ക്ക് ഇക്കാരണത്താല്‍ വാടകക്കാരനെ 28 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി ഒഴിപ്പിക്കാവുന്നതാണ്.
വീട്ടുടമയ്ക്ക് വീട് വില്ക്കുന്നുവെന്ന പേരില്‍ വാടകക്കാരനെ ഒഴിവാക്കാനാവുമോ?
വാടകക്കരാര്‍ ഒപ്പിട്ടതാണെങ്കില്‍ പരസ്പര സമ്മതമോ മതിയായ കാരണങ്ങളോ ഇല്ലാത്തപക്ഷം കാലാവധി പൂര്‍ത്തിയാവുന്നതുവരെ ഉടമയ്ക്ക് വാടകക്കാരനെ ഒഴിപ്പിക്കാനാവില്ല. വാടകക്കരാര്‍ എഴുതാത്തപക്ഷം മുന്‍കൂര്‍ നോട്ടീസോടെ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകാം.
ആദ്യത്തെ ആറു മാസങ്ങള്‍ക്കുള്ളിലാണ് ഒഴിപ്പിക്കുന്നതെങ്കില്‍ വീട്ടുടമ കാരണം പോലും ബോധിപ്പിക്കേണ്ടതില്ല. എന്നാല്‍ കൂടുതല്‍ കാലം
താമസിക്കുന്നതിനനുസരിച്ച് വാടകക്കാരന്റെ അവകാശങ്ങളും കൂടിവരുന്നു. ഉദാഹരണത്തിന് നാലുവര്‍ഷത്തില്‍ കൂടുതല്‍ താമസിച്ചുവരുന്ന വീട്ടില്‍ നിന്നും വാടകക്കാരനെ ഒഴിപ്പിക്കുന്നതിന് 112 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് ആവശ്യമാണ്.
വസ്തു റസീവറുടെ കീഴിലാവുകയാണെങ്കില്‍ എന്തുചെയ്യും?
വസ്തു റസീവര്‍ ഏറ്റെടുക്കുകയാണെങ്കിലും വാടകക്കാരന്റെ അവകാശങ്ങളില്‍ മാറ്റമില്ലാതെ തുടരും. റസീവറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നു മാത്രം.( മോര്‍ട്ട്‌ഗേജിന്റെ പേരില്‍ ബാങ്ക് വസ്തു ഏറ്റെടുക്കുകയയാണെങ്കിലും ഇത് ബാധകമാണ്.വാടക കാലാവധി ബാക്കിയുണ്ടെങ്കില്‍ മാത്രം) slumlord
വാടക ഒഴിയുമ്പോള്‍ ഡെപോസിറ്റ് തുക മടക്കി ലഭിക്കുവാന്‍ അര്‍ഹതയുണ്ടോ?
വാടക ഒഴിയുന്ന ദിവസം തന്നെ ഡെപോസിറ്റ് തുക മടക്കി ലഭിക്കണമെന്നില്ല.വീട്ടുടമയ്ക്ക് ആവശ്യമായ സമയമെടുത്ത് വാടകക്കാരനില്‍ നിന്നുംവാടകയിനത്തിലും മറ്റും ലഭിക്കാനുള്ള തുകയും കഷ്ടനഷ്ടങ്ങളും മറ്റും വസൂലാക്കിയ ശേഷം ഇരു കൂട്ടര്‍ക്കും സൗകര്യപ്രദമായ ദിവസം ഡെപോസിറ്റ് തുക മടക്കി നല്‍കാം.
വീടൊഴിയുന്ന സമയത്ത് വാടകയും, മറ്റു ബില്ലുകളും അടച്ചുവെന്ന് ഉറപ്പാക്കുകയും, സാധനങ്ങളെല്ലാം നീക്കി, വീട് വൃത്തിയാക്കിയ ശേഷം ഫോട്ടോയെടുത്ത് സൂക്ഷിക്കുകയും ചെയ്യുക. താക്കോല്‍ തിരിച്ചു നല്‍കുമ്പോള്‍ ആവശ്യമായ റസീതുകളും മറ്റും തിരിച്ചുവാങ്ങാന്‍ ഓര്‍മ്മിക്കുക.
ഹൗസ് ഓണറും ആയുള്ള തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ എന്താണ് ചെയ്യേണ്ടത് ?
ഹൗസ് ഓണറുമായി തര്‍ക്ക വിഷയങ്ങള്‍ സൗമ്യമായി സംസാരിച്ചു തീര്‍ക്കാനാവില്ല എന്ന് വാടകക്കാരന് തോന്നുകയാണെങ്കില്‍ പി ആര്‍ ടി ബി യില്‍ പരാതിപ്പെടുക എന്നാതാണ് ഏറ്റവും ഉത്തമമായ മാര്‍ഗം.അവര്‍ ആവശ്യമെങ്കില്‍ മാധ്യസ്ഥ ശ്രമങ്ങളിലൂടെയോ അഥവാ പരാതി സ്വീകരിച്ചോ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും.പി ആര്‍ ടി ബി യെ സമീപിക്കുന്ന വാടകക്കാരില്‍ 75%പരാതിക്കാര്‍ക്കും അനുകൂലമാണ് അവരുടെ വിധികള്‍ എന്ന ചരിത്രം സൂചിപ്പിക്കുന്നത് വാടകക്കാരന്റെ അവകാശങ്ങള്‍ പാലിക്കാന്‍ അവര്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ട് എന്നത് തന്നെയാണ്.
കൂടുതല്‍ വിവരങ്ങള്‍ www.threshold.ie  എന്ന വിലാസത്തിലോ, അല്ലെങ്കില്‍ 1890 334 334 എന്ന ഫോണ്‍ നമ്പറിലോ ലഭ്യമാണ്. പരാതികളും തര്‍ക്കങ്ങളും  www.prtb.ie എന്ന വിലാസത്തില്‍ പി ആര്‍ ടി ബി യില്‍ രജിസ്റ്റര്‍ ചെയ്യാം.
Scroll To Top