Saturday December 10, 2016
Latest Updates

വീട്ടുടമകളുടെ കബളിപ്പിക്കലിനെതിരെ കര്‍ശനനടപടികളുമായി ഐറിഷ് സര്‍ക്കാര്‍,വ്യാജം പറഞ്ഞു വാടകക്കാരനെ ഒഴിപ്പിക്കാനാവില്ല 

വീട്ടുടമകളുടെ കബളിപ്പിക്കലിനെതിരെ കര്‍ശനനടപടികളുമായി ഐറിഷ് സര്‍ക്കാര്‍,വ്യാജം പറഞ്ഞു വാടകക്കാരനെ ഒഴിപ്പിക്കാനാവില്ല 

ഡബ്ലിന്‍; വീട് വില്‍ക്കാന്‍ പോകുകയാണെന്ന് വാടകക്കാരോട് വ്യാജം പറഞ്ഞ് അവരെ ഒഴിപ്പിക്കുന്ന വീട്ടുടമകളുടെ തന്ത്രം ഇനി നടപ്പില്ല.അത്തരമൊരു കാരണത്താല്‍ വീട് ഒഴിവായി തരണം എന്ന് വാടകക്കാരോട് ആവശ്യപ്പെടണമെങ്കില്‍ വീട് വില്‍ക്കാനായി വെച്ചിരുക്കുന്നതായി കാണിച്ച് ഒരു സത്യവാങ്മൂലം വീട്ടുടമ വാടകക്കാരന് നല്‍കിയിരിക്കണം.

വില്‍പ്പന ആവശ്യത്തിനായി വാടകക്കാരനോട് മാറാന്‍ പറഞ്ഞിട്ട് സത്യാ വാങ്മൂലത്തിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ വീട്ടുടമയ്ക്ക് 3000 യൂറോ പിഴ ശിക്ഷ ലഭിക്കും.

വില്‍പ്പനയ്ക്ക് എന്ന് പറഞ്ഞൊഴിപ്പിച്ച ശേഷം കൂടിയ വാടകയ്ക്ക് മറ്റുള്ളവര്‍ക്ക് വീട് വാടകയ്ക്ക് കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയതായി പ്രഖ്യാപിക്കാന്‍ പോകുന്ന വാടകനയത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്താനായി മന്ത്രിമാരായ അലന്‍ കെല്ലിയും,മൈക്കില്‍ നൂനനും ഇത്തരമൊരു നിര്‍ദേശം മന്ത്രിസഭയ്ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.

നിലവില്‍ വില്പ്പനയ്‌ക്കെന്ന പേരിലോ വീട്ടുടമയ്‌ക്കോ അയാളുടെ കുടുംബാംഗത്തിനോ താമസിക്കാന്‍ എന്ന പേരില്‍ വാടക വീട് തിരികെ ആവശ്യപ്പെട്ടാലോ,അപ്രകാരം ചെയ്തുകൊടുക്കാന്‍ പി ആര്‍ ടി ബി വീട്ടുടമയ്ക്ക് അനുകൂലമായ നിലപാട് ഇത് സംബന്ധിച്ച കേസുകളില്‍ എടുക്കാറുണ്ട്.നയം മാറുന്നതോടെ വില്‍പ്പനയോ മാറ്റാമോ സംബ്‌നധിച്ച രേഖകള്‍ കൂടി വീട്ടുടമ നല്‌കേണ്ടി വരും.

പുതിയ നിയമം അനുസരിച്ച് വാടക കരാറുകളില്‍ വാടകക്കാരന് നിലവിലുള്ള നിയമപരമായ അവകാശങ്ങള്‍ എന്തൊക്കെയാണെന്നു കൂടി എഴുതി തയാറാക്കുന്ന വാടകകരാറുകളില്‍ ഉടമ വ്യക്തമാക്കണം.വാടക വര്‍ദ്ധിപ്പിക്കുന്നതിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാവും എന്നുള്ള വിശദീകരണവും വാടകക്കരാറില്‍ ഉണ്ടായിരിക്കണം.

പുതിയ നയം നവംബറില്‍ തന്നെ പ്രഖ്യാപിക്കും എന്നാണ് സൂചനകള്‍ 




് 




Scroll To Top