Friday January 19, 2018
Latest Updates

വാടക വീടുകളില്‍ സര്‍ക്കാര്‍ വക മിന്നല്‍ പരിശോധന,മാനദണ്ഡങ്ങള്‍ പാലിക്കാത്ത വീട്ടുടമകള്‍ക്ക് നോട്ടീസ്

വാടക വീടുകളില്‍ സര്‍ക്കാര്‍ വക മിന്നല്‍ പരിശോധന,മാനദണ്ഡങ്ങള്‍ പാലിക്കാത്ത വീട്ടുടമകള്‍ക്ക് നോട്ടീസ്

ഡബ്ലിന്‍ : സ്വകാര്യ വാടക വീടുകളുടെ നിലവാരമറിയാന്‍ അധികൃതരടെ പരിശോധന ആരംഭിച്ചു . പകുതിയിലേറെ വീടുകളും അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളോ, വാടകക്കാര്‍ക്ക് ഒരുക്കേണ്ട മറ്റ് സൗകര്യങ്ങളോ പാലിക്കുന്നില്ലെന്നാണ് ദി നാഷണല്‍ ഓവര്‍സൈറ്റ് ആന്‍ഡ് ഓഡിറ്റ് കമ്മിഷന്റെ (എന്‍..എ.സി) പരിശോധനയില്‍ കണ്ടെത്തിയത്. 2014ല്‍ 15,000 വീടുകളില്‍ നടത്തിയ പരിശോധനയില്‍ 55% വീടുകളും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ഇതില്‍ ലൂത്ത്, ഗാല്‍വേ കൗണ്ടി, ഡണ്‍ലേരി റാത്ത്ഡൗണ്‍, ഓഫാലി, കാര്‍ലോ, കില്‍ക്കെന്നി, ലിമറിക്ക് എന്നവിടങ്ങളിലെ ഒരു വീടു പോലും പരിശോധനയില്‍ വിജയിച്ചില്ല.

ഫയര്‍ സേഫ്റ്റി ഇല്ലായ്മ, വെന്റിലേഷന്‍ പ്രശ്നങ്ങള്‍ എന്നിവയാണ് മിക്ക വീടുകളിലും കണ്ടെത്തിയ പോരായ്മകള്‍. അതേസമയം പലയിടങ്ങളിലും ശരിയായ പരിശോധനകള്‍ നടന്നിട്ടില്ലെന്നും എന്‍.ഒ.എ.സി പറയുന്നു. വെറും 65 സ്റ്റാഫിനെയാണ് വീടുകള്‍ പരിശോധിക്കാനായി 2014ല്‍ നിയമിച്ചത്.വിവിധ കൗണ്ടികളിലായി മുന്നറിയിപ്പില്ലാതെ നടത്തുന്ന പരിശോധനയില്‍ നിലവാരമില്ലാത്ത കാണപ്പെടുന്ന വീടുകളുടെ ഉടമകള്‍ക്ക് പി ആര്‍ടിബി വഴി പരിശോധകര്‍ നോട്ടീസ് അയയ്ക്കുകയും ചെയ്യുന്നുണ്ട്.

Scroll To Top