Monday December 05, 2016
Latest Updates

വീട്ടുടമകള്‍ നടത്തുന്നത് ശുദ്ധതട്ടിപ്പ്,അയര്‍ലണ്ടില്‍ കുതിച്ചുയരുന്ന വാടകനിരക്ക് പിടിച്ചു കെട്ടുമെന്ന് മന്ത്രി 

വീട്ടുടമകള്‍ നടത്തുന്നത് ശുദ്ധതട്ടിപ്പ്,അയര്‍ലണ്ടില്‍ കുതിച്ചുയരുന്ന വാടകനിരക്ക് പിടിച്ചു കെട്ടുമെന്ന് മന്ത്രി 

കില്‍ക്കനി :വാടക കുതിച്ചുയരുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാനായി അടിയന്തരമായി സര്‍ക്കാര്‍ നിയമം കൊണ്ട് വരുമെന്ന് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി.വീട്ടുടമകള്‍ വാടകക്കാരെ അങ്ങേയറ്റം ദ്രോഹിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.ശുദ്ധ തട്ടിപ്പ് കാരണങ്ങള്‍ പറഞ്ഞാണ് മിക്കവരും വാടക കൂട്ടുന്നത് .മന്ത്രി പറഞ്ഞു.

ഭവന വാടകരംഗത്തെ ഉണ്ടാക്കപ്പെട്ട പ്രതിസന്ധിയെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി ഇത് സംബന്ധിച്ച ബില്‍ അവതരണത്തിനായി തയാറായി കഴിഞ്ഞതായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കൂടെക്കൂടെ വാടക കൂട്ടി വാടകക്കാരെ ദ്രോഹിക്കുന്ന വീട്ടുടമകളുടെ രീതിയ്ക്ക് സര്‍ക്കാര്‍ അറുതി വരുത്തുമെന്ന് മന്ത്രി പറഞ്ഞു.

നിയമ നിര്‍മ്മാണത്തോടൊപ്പം ഒട്ടേറെ നിയന്ത്രണങ്ങളും ഈ മേഖലയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതായി ലേബര്‍ പാര്‍ട്ടി ഉപനേതാവ് കൂടിയായ മന്ത്രി വ്യക്തമാക്കി.’ഞാന്‍ ഈ വാടക കൂടുന്ന പ്രവണത അവസാനിപ്പിക്കും എന്ന് ‘പല വട്ടം പത്ര സമ്മേളനത്തിനിടയില്‍ മന്ത്രി മാധ്യമങ്ങളോട് പറയുകയുണ്ടായി. 

കില്‍ക്കനിയില്‍ ഇപ്പോള്‍ നടന്നുവരുന്ന ലേബര്‍ പാര്‍ട്ടി നാഷണല്‍ കോണ്‍ഫ്രന്‍സില്‍ വെച്ചാണ് മന്ത്രി മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.

Scroll To Top