Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ വാടക നിരക്ക് ഉയരാന്‍ സാധ്യതയില്ലെന്ന് വിദഗ്ദര്‍ ,വാടകയ്ക്കു വകയില്ലാത്തവരുടെ എണ്ണം പെരുകുന്നു

ഡബ്ലിനില്‍ വാടക നിരക്ക് ഉയരാന്‍ സാധ്യതയില്ലെന്ന് വിദഗ്ദര്‍ ,വാടകയ്ക്കു വകയില്ലാത്തവരുടെ എണ്ണം പെരുകുന്നു

ഡബ്ലിന്‍:2007ലെ റെക്കോര്‍ഡ് വര്‍ദ്ധനവിന്റെ നിരക്കിനേക്കാള്‍ രാജ്യ തലസ്ഥാനമായ ഡബ്ലിനില്‍ വാടക വീണ്ടും 5% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത നിലയിലേയ്ക്ക് വാടക നിരക്ക് ഉയര്‍ന്നിരിക്കുകയാണ്. 2008ലെ സാമ്പത്തിക മാന്ദ്യകാലത്തെ അപേക്ഷിച്ച് ഇന്ന് ഡബ്ലിനില്‍ 40% വരെ വാടക നിരക്കില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധനായ ജോണ്‍ മക്കാര്‍ട്ട്നി പറയുന്നത്. റസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡിന്റെ കണക്കുപ്രകാരം നിലവില്‍ 704,000 പേരാണ് വാടകവീടുകളില്‍ കഴിയുന്നത്.

അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വാടക വര്‍ദ്ധിക്കുന്നതിന്റെ നിരക്ക് കുറഞ്ഞിട്ടുണ്ട്. വാടക ഇനിയും ഉയരാന്‍ സാധ്യതയില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇപ്പോള്‍ത്തന്നെ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത വാടകയായതിനാല്‍ ഇിയും വര്‍ദ്ധിപ്പിക്കുന്നത് വിപരീതഫലമാകും ചെയ്യുകയെന്ന് വീട്ടുടമസ്ഥര്‍ മനസ്സിലാക്കുന്നുവെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

വാടക ഇനത്തില്‍ കുടിശിക വരുത്തുന്നുവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പിആര്‍ടിബിയും വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ പേരില്‍ വാടകക്കാര്‍ക്കെതിരെ വീട്ടുടമകള്‍ നല്‍കുന്ന പരാതികളുടെ എണ്ണവും കൂടുകയാണ്.

ഡബ്ലിനു പുറത്ത് പക്ഷേ വാടക മുകളിലോട്ടു തന്നെയാണ് പോകുന്നത്. 2016ന്റെ മൂന്നാം പാദത്തില്‍ 3.6% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എങ്കിലും 2007നെ അപേക്ഷിച്ച് 7.3% കുറവാണ് ഇവിടെ ഇപ്പോഴത്തെ വാടക.

Scroll To Top