Monday December 05, 2016
Latest Updates

വാടകവര്‍ധനവ് രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെന്ന് സര്‍ക്കാര്‍,പുതിയ വാടക ചട്ടങ്ങള്‍ ഉടന്‍ 

വാടകവര്‍ധനവ് രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെന്ന് സര്‍ക്കാര്‍,പുതിയ വാടക ചട്ടങ്ങള്‍ ഉടന്‍ 

ഡബ്ലിന്‍:രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ വാടക വര്‍ധനവ് അനുവദിക്കുകയുല്ലെന്ന് പുതിയ നിയമം.നിലവില്‍ വര്‍ഷം തോറും വാടക കൂട്ടാമെന്ന നിയമം തിരുത്തുമെന്ന് മന്ത്രി അലന്‍ കെല്ലിയാണ് വെളിപ്പെടുത്തിയത്.

വാടകസ്ഥിരതാ സംവിധാനത്തിന് വേണ്ടി വാദിച്ച മന്ത്രി അലന്‍ കെല്ലി തന്റെ നിലപാട് ധനവകുപ്പിന്റെ പിടി വാശിയ്ക്ക് മുമ്പില്‍ മാറ്റിയതോടെ അടുത്ത ദിവസങ്ങളില്‍ തന്നെ പുതിയ വാടക ചട്ടങ്ങള്‍ പ്രഖ്യാപിച്ചേക്കും.

പണപ്പെരുപ്പം വാടകയുമായി ബന്ധിപ്പിക്കണമെന്ന നിലപാടും മന്ത്രി ഉപേക്ഷിച്ചു.ഫിനഗേല്‍ പാര്‍ട്ടിയാണ് മന്ത്രിയുടെ നയങ്ങള്‍ക്കെതിരെ നില കൊണ്ടത്.

അതേ സമയം വാടക പ്രതിസന്ധി ഏതാനം നാളുകള്‍ കൂടി തുടരുമെന്ന് മന്ത്രി ഇന്നലെ ഡയലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേ പറഞ്ഞു.’ഡബ്ലിന്‍ അടക്കമുള്ള നഗരങ്ങളിലെ പ്രതിസന്ധി കൂടുതല്‍ വീടുകള്‍ പണിതീര്‍ക്കാതെ അവസാനിക്കില്ല’.ഭവനമേഖലയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നവീനവും ത്വരിതവുമായ മാര്‍ഗങ്ങള്‍ ഉണ്ടാവേണ്ടം’അലന്‍ കെല്ലി പറഞ്ഞു.

Scroll To Top