Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ വാടക ഫ്രീസിംഗ് പദ്ധതി കടലാസില്‍ മാത്രം,ആശ്വസിക്കാം,പുതിയ വാടക നയം ഉടന്‍

അയര്‍ലണ്ടിലെ വാടക ഫ്രീസിംഗ് പദ്ധതി കടലാസില്‍ മാത്രം,ആശ്വസിക്കാം,പുതിയ വാടക നയം ഉടന്‍

ഡബ്ലിന്‍:വാടകക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്ന പുതിയ വാടകനയം ഉടന്‍. ഇത് സംബന്ധിച്ച് റസ്ഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് (ആര്‍.ടി.ബി) യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ വാടകനയങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഹൗസിങ് മിനിസ്റ്റര്‍ സിമോണ്‍ കൊവേനി വെള്ളിയാഴ്ച വ്യക്തമാക്കി. വാടകക്കാര്‍ക്കും വീട്ടുടമയ്ക്കും ഒരുപോലെ സൗകര്യപ്രദമാകുന്ന രീതിയിലാകും വാടകനയം നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രണ്ടു വര്‍ഷത്തേക്കുള്ള റെന്റ് ഫ്രീസിങ് സംവിധാനം നടപ്പാകുന്നില്ലെന്ന് സര്‍ക്കാരിന് തന്നെ ബോധ്യമായതിന്റെ തെളിവാണ് പുതിയ നയം ഏര്‍പ്പെടുത്താനുള്ള നീക്കം.റെന്റ് ഫ്രീസിങ് സംവിധാനം നിലനില്‍ക്കെ തന്നെ 8 ശതമാനത്തോളം വാടക രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് കണക്കുകള്‍ വ്യക്തമാക്കുന്നു.അതെ സമയം ഡാഫ്റ്റ് വെബ്സൈറ്റ് അവകാശപ്പെടുന്നത് രാജ്യത്തെ ആയിരക്കണക്കിന് പ്രോപ്പര്‍ട്ടികള്‍ക്ക് വില കുറഞ്ഞെന്നും അവയില്‍ ആയിരത്തില്‍ അധികവും ഡബ്ലിന്‍ നഗരത്തില്‍ തന്നെയാണെന്നുമാണ്.

ഹൗസിങ് ചാരിറ്റിയായ ത്രെഷോള്‍ഡ്സ് ടെനന്‍സി പ്രൊട്ടക്ഷന്‍ സ്‌കീം (ടി.പി.എസ്) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൊവേനി. 2015ല്‍ രൂപംകൊണ്ട് ടി.പി.എസ് വാടകക്കാര്‍ക്ക് ഉപദേശങ്ങളും മറ്റുമായി ധാരാളം സഹായങ്ങള്‍ ചെയ്തുനല്‍കുന്നുണ്ട്. വീടില്ലാത്ത 2,633 പേരെയാണ് ചാരിറ്റി ഇതുവരെ കരകയറ്റിയിട്ടുള്ളത്. വീടുകള്‍ ലഭിക്കാന്‍ ഏറ്റവും പ്രയാസം കോര്‍ക്കിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

Scroll To Top