Friday December 09, 2016
Latest Updates

വാടക നിരക്ക് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിച്ച് നിര്‍ത്തണമെന്ന് റ്റി ഡി,നിയന്ത്രണം വേണമെന്ന് ലേബര്‍ പാര്‍ട്ടി 

വാടക നിരക്ക് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിച്ച് നിര്‍ത്തണമെന്ന് റ്റി ഡി,നിയന്ത്രണം വേണമെന്ന് ലേബര്‍ പാര്‍ട്ടി 

ഡബ്ലിന്‍: രണ്ട് വര്‍ഷത്തേക്ക് വാടക നിരക്ക് മരവിപ്പിച്ച് നിര്‍ത്തണമെന്ന് ലേബര്‍ ടിഡി എമോണ്‍ മലോണി. പ്രൈവറ്റ് സെക്ടറില്‍ വാടക നിരക്ക് മരവിപ്പിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം ആവശ്യമാണെന്ന് ലേബര്‍ ടിഡി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം അയര്‍ലണ്ടില്‍ വാടക നിരക്ക് 30 ശതമാനം വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ വാടക നിരക്ക് പിടിച്ച് നിര്‍ത്താന്‍ നിയന്ത്രണം ആവശ്യമാണെന്ന് എമോണ്‍ മലോണി പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തേക്ക് വാടക നിരക്ക് മരവിപ്പിച്ച് നിര്‍ത്തണമെന്നാണ് ആവശ്യം.

സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് ഇത് സഹായകമാകും. കില്ലാര്‍നെയില്‍ അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഫ്രണ്‍സില്‍ ഇക്കാര്യം പ്രമേയമായി അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാടക നിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നതിനെതിരെ നിരവധി പേര്‍ പരാതി പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാടക നിരക്ക് മരവിപ്പിച്ച് നിരത്തുന്നത് കുറഞ്ഞ വരുമാനക്കാരും വെല്‍ഫെയര്‍ പെയ്‌മെന്റിനെ ആശ്രയിച്ചും ജീവിക്കുന്നവര്‍ക്കും ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിരക്കില്‍ നിയന്ത്രണം കൊണ്ട് വരുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നു ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. മറ്റ് യൂറോപ്യന്‍
രാജ്യങ്ങളിലേത് പോലെ വാടക നിയന്ത്രണം കൊണ്ട് വരുന്നത് പ്രോപ്പര്‍ട്ടി ഉടമകളുടെ അവകാശങ്ങളുടെ ലംഘനമാകുമെന്നു ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു.അതെ സമയം വാടക നിയന്ത്രണം എന്ന ആശയം ക്രിയാത്മകമായി നടപ്പാക്കാന്‍ റഫറണ്ടം വഴിയായുള്ള ഒരു ഭരണഘടനാ ഭേദഗതിയെ താന്‍ അനുകൂലിക്കുമെന്നും ലേബര്‍ നേതാവ് പറഞ്ഞു

Scroll To Top