Saturday December 03, 2016
Latest Updates

വാടകക്കാരുടെ ഡിപ്പോസിറ്റ് തുക ഇനി നഷ്ട്ടപ്പെടില്ല,തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പി ആര്‍ ടി ബി യെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി 

വാടകക്കാരുടെ ഡിപ്പോസിറ്റ് തുക ഇനി നഷ്ട്ടപ്പെടില്ല,തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പി ആര്‍ ടി ബി യെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി 

ഡബ്ലിന്‍:വാടകക്കാരനും വീട്ടുടമയും തമ്മില്‍ തര്‍ക്കമുണ്ടാകുന്ന സമയങ്ങളില്‍ വാടകക്കാരുടെ ഡിപ്പോസിറ്റ് തുക സംരക്ഷിക്കാന്‍ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്ത്. നിലവില്‍ വാടകക്കാരെ രജിസ്റ്റര്‍ ചെയ്യുന്നതിനും, പ്രശ്‌നങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനും അധികാരപ്പെടുത്തിയ പ്രൈവറ്റ് റെസിഡന്‍സീസ് ടെനന്‍സീസ് ബോര്‍ഡ് തന്നെയാവും ഇനി മുതല്‍ ഡിപ്പോസിറ്റ് തുകയുടെ കാര്യത്തിലും
തീരുമാനമെടുക്കുക.ഇതനുസരിച്ച വാടകക്കാരന്‍ ഡിപ്പോസിറ്റ് നല്കുന്ന തുക പി ആര്‍ ടി ബി യിലേയ്ക്ക് നിക്ഷേപമായി കൈമാറേണ്ടി വരും.വാടക കാലാവധി അവസാനിക്കുന്നത് വരെ ഡിപ്പോസിറ്റിന്റെ സൂക്ഷിപ്പുകാര്‍ ബോര്‍ഡായിരിക്കും.

വീട്ടുടമയും വാടകക്കാരനും തമ്മില്‍ തര്‍ക്കമുണ്ടാവുന്ന സാഹചര്യങ്ങളില്‍ ഡിപ്പോസിറ്റ് തുക പിടിച്ചു വയ്ക്കുന്നതിനുള്ള അധികാരം പി ആര്‍ ടി ബി ക്കായിരിക്കും. പിടിച്ച് വയ്ക്കുന്ന തുക ഉപയോഗിച്ചു തന്നെ പദ്ധതിക്കാവശ്യമായ നടത്തിപ്പ് ചെലവ് കണ്ടെത്തുന്ന രീതിയിലാവും പദ്ധതിയുടെ നടത്തിപ്പ്.നിലവില്‍ വാടകവീടുകളുടെ എണ്ണമനുസരിച്ച് തുക മില്യണ്‍ യൂറോയിലധികമായിരിക്കും. ജോലിഭാരം കണക്കിലെടുത്ത് നിലവില്‍ 30 ഉള്ള പി ആര്‍ ടി ബി തൊഴിലാളികളുടെ എണ്ണം 42 ആക്കി ഉയര്‍ത്താനും സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു.

ഒരുമാസത്തെ വാടകയാണ് സാധാരണയായി ഡിപ്പോസിറ്റ് തുകയായി നല്‍കി വരുന്നത്. വീടുകള്‍ക്ക് വാടകക്കാരന്‍ വരുത്തിവച്ച കേടുപാടുകളും മറ്റും തീര്‍ക്കുന്നതിനായി ഇതിന്റെ ഒരു ഭാഗം പിടിച്ചുവച്ച ശേഷം ബാക്കിതുക വാടകക്കാരന്‍ ഒഴിയുമ്പോള്‍
തിരികെ നല്‍കാറാണ് പതിവ്. എന്നാല്‍ ചിലയവസരങ്ങളില്‍ ഈ തുക മടക്കിലഭിക്കാത്തതുമൂലം തര്‍ക്കങ്ങള്‍ പതിവാണ്.

ഇത്തരം 801 കേസുകളാണ് കഴിഞ്ഞ വര്‍ഷം പി ആര്‍ ടി ബിക്കു മുന്നിലെത്തിയത്. പദ്ധതി നിലവില്‍ വാടകവീടുകളില്‍ താമസിക്കുന്ന 7 ലക്ഷം പേര്‍ക്ക് ഗുണകരമവുമെന്ന് പി ആര്‍ ടി ബി ഡയറക്റ്റര്‍ ആന്‍ മേരി കോള്‍ഫീല്‍ഡ് പ്രതികരിച്ചു.

Scroll To Top