Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ വാടകക്കാരെ സഹായിക്കാന്‍ പദ്ധതി വരുന്നു,പ്രഖ്യാപനം ബജറ്റിന് മുമ്പെന്ന് മന്ത്രി അലന്‍ കെല്ലി 

അയര്‍ലണ്ടിലെ വാടകക്കാരെ സഹായിക്കാന്‍ പദ്ധതി വരുന്നു,പ്രഖ്യാപനം ബജറ്റിന് മുമ്പെന്ന് മന്ത്രി അലന്‍ കെല്ലി 

ഡബ്ലിന്‍:ഉയര്‍ന്ന പോകുന്ന വാടകയ്ക്ക് മൂക്കുകയറിടാന്‍ ഒരു  പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കി വരുന്നതായി മന്ത്രി അലന്‍ കെല്ലി.രാജ്യത്താകമാനമുള്ള വാടകക്കാരെ സഹായിക്കുന്ന പാക്കേജ് അടുത്ത ആഴ്ച പുറത്ത് വരും. വാടക സ്ഥിരത, റെന്റ് സ്പ്ലിമെന്റ്, ഹൗസിംഗ് സപ്ലൈ എന്നീ മേഖലകളിലെ പ്രശ്‌നങ്ങള്‍ ഈ പാക്കേജിന്റെ പരിഗണനയില്‍ വരും. 
പരിസ്ഥിതി ധന വകുപ്പുകളുടെ അഭിപ്രായ സമന്വയത്തിന്റെ ഭാഗമായാണ് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്.

ഒക്ടോബര്‍ ബഡ്ജറ്റിന് മുമ്പായി ഈ പദ്ധതി പ്രഖ്യാപിക്കപ്പെടും. ഉപഭാക്തൃവില സൂചികയ്ക്ക് ആനുപാതികമായ വളര്‍ച്ച മാത്രമേ ഇനി വാടക നിരക്കുകളില്‍ വരുത്താന്‍ കഴിയൂ എന്നും, അപഹാസ്യവും അധാര്‍മ്മിമകവുമായ വര്‍ദ്ധനവുകള്‍ വരുത്താന്‍ നഗരപ്രദേശങ്ങളിലെ ചില വീട്ടുടമളെ അനുവദിക്കാത്തതുമാണ് പദ്ധതിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

അടുത്ത ഏതാനം വര്‍ഷത്തേയ്ക്ക് വേണ്ടി കാലാവധി വെച്ചാണ് പദ്ധതി പ്രഖ്യാപിക്കുക.അക്കാലത്തിനുള്ളില്‍ വാടക വര്‍ദ്ധനവ് പാടില്ലെന്ന നിര്‍ദേശം പുതിയ പദ്ധതിയില്‍ ഉള്‍പ്പെട്ടേക്കും.

വീട്ടുടമകള്‍ക്ക് ടാക്‌സ് ഇളവ് ഏര്‍പ്പെടുത്താന്‍ പുതിയ നീക്കം 
കുറഞ്ഞ വരുമാനക്കാര്‍ക്കും,സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കും വീടുകള്‍ വാടകയ്ക്ക് നല്കുന്ന വീട്ടുടമകള്‍ക്ക് ടാക്‌സ് ഇളവ് നല്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ധനവകുപ്പിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.എന്നാല്‍ ചില സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ ഇത്തരമൊരു നീക്കത്തെ നിരാകരിക്കുന്നുണ്ട്. ചെലവ് ചുരുക്കല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന നവീന ഭവന സാങ്കേതിക വിദ്യകള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും,അങ്ങനെ ഭവന ലഭ്യത കൂട്ടി വിലയും വാടക നിരക്കും കുറയ്ക്കാമെന്നാണ് അവരുടെ നിലപാട് 

Scroll To Top