Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ വാടക വര്‍ദ്ധിപ്പിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍:ഒരേ പ്രദേശത്തെ മൂന്നു വീടുകള്‍ക്ക് വാടക കൂടിയാല്‍ നാലാമത്തെ വീടിനും വാടക കൂട്ടാമെന്ന് നിര്‍ദേശം 

അയര്‍ലണ്ടില്‍ വാടക വര്‍ദ്ധിപ്പിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍:ഒരേ പ്രദേശത്തെ മൂന്നു വീടുകള്‍ക്ക് വാടക കൂടിയാല്‍ നാലാമത്തെ വീടിനും വാടക കൂട്ടാമെന്ന് നിര്‍ദേശം 

ഡബ്ലിന്‍:പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി മുന്നോട്ട് വെച്ച വാടക സ്ഥിരതാ നിര്‍ദ്ദേശങ്ങള്‍ ഭരണകക്ഷി തള്ളി. മൂന്ന് വര്‍ഷത്തേക്ക് ഗാര്‍ഹിക വാടക നിരക്കുകളെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സുമായി ബന്ധിപ്പിക്കാനുള്ള കെല്ലിയുടെ ശ്രമത്തിനാണ് ഫിനഗേല്‍ പാര്‍ട്ടിയുടെ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നത്.അതേ സമയം കെല്ലിയും അദ്ദേഹത്തിന്റെ നീക്കങ്ങളെ എതിര്‍ക്കുന്ന ധനകാര്യ മന്ത്രി നൂനനും ഇന്നലെ ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി സമാനമായ മറ്റൊരു ധാരണ രൂപപ്പെടുത്തിയതായി ലേബര്‍ പാര്‍ട്ടി നേതാവും ഉപ പ്രധാനമന്ത്രിയുമായ ജോണ്‍ ബര്‍ട്ടന്‍ ഇന്നലെ സൂചനകള്‍ നല്കി.

വാടക നിരക്കുകളെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സുമായി ബന്ധിപ്പിക്കാനുള്ള നടപടിയ്ക്ക് പകരം വീടിരിക്കുന്ന പ്രദേശത്തെ സമാനസാഹചര്യമുള്ള മറ്റു മൂന്നു വീടുകളുടെ വാടകയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കില്‍ നാലാമത്തെ വീടിനും വാടക വര്‍ദ്ധിപ്പിക്കാം എന്ന് ധാരണയാണ് സര്‍ക്കാരിന്റെ അംഗീകാരത്തിന് വേണ്ടി ചര്‍ച്ച ചെയ്യാന്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.വീട്ടുടമ വാടക വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇത് സംബന്ധിച്ചു വാടകക്കാരന് പരാതി ഉണ്ടെങ്കില്‍ പി ആര്‍ ടി ബി യെ സമീപിക്കാം.

പ്രദേശത്തെ ചുരുങ്ങിയത് മൂന്നു വീടുകളിലെങ്കിലും സമാന സാഹചര്യത്തില്‍ അതേ കാലയളവില്‍ വാടക വര്‍ദ്ധിപ്പിച്ചിട്ടില്ലെങ്കില്‍ പി ആര്‍ ടി ബി യ്ക്ക് വാടക വര്‍ദ്ധനവ് തടയാനാവും. 

റെന്റ് മാര്‍ക്കറ്റിനെ കടുത്ത രീതിയില്‍ ബാധിക്കുമെന്ന ഭയം മൂലമാണ് ധനമന്ത്രിയും ഫിനെഗേലും,ലേബര്‍ ഉപ നേതാവ് കൂടിയായ മന്ത്രി കെല്ലിയുടെ വാടക സ്ഥിരതനയത്തെ എതിര്‍ക്കുന്നത്. 

ക്ലെയര്‍ ബേണ്‍ ലൈവ് / അമരാക്ക് റിസര്‍ച്ച് എന്നിവര്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 50 ശതമാനം ജനങ്ങള്‍ കെല്ലിയുടെ നടപടികളെ അനുകൂലിക്കുന്നവരാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 26 ശതമാനം പേര്‍ വാടക സ്ഥിരതയെ എതിര്‍ക്കുമ്പോള്‍ 24 ശതമാനം പേര്‍ തങ്ങള്‍ക്ക് ഒന്നുമറിയില്ല എന്നാണ് പറയുന്നത്. കെല്ലിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞോ എന്ന് വ്യക്തമാക്കാന്‍ ജോണ്‍ ബര്‍ട്ടണ്‍ തയ്യാറായില്ല. 

അതേ സമയം ഇന്നലെ ഇത് സംബന്ധിച്ച മന്ത്രി സഭാ ഉപസമിതിയില്‍ പ്രധാനമന്ത്രിയും,ഉപപ്രധാനമന്ത്രിയും പങ്കെടുത്തിരുന്നു.വാടകക്കാരനെ ഒഴിപ്പിക്കുന്നതിന് മുമ്പ് നല്‌കേണ്ട കാലാവധി സംബന്ധിച്ചും മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ട്.വാടക താമസക്കാരെ സംബന്ധിച്ച പുതിയ നയങ്ങള്‍ താമസിയാതെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുമെന്നും ഉപ പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വാടക വര്‍ദ്ധിപ്പിക്കാനുള്ള പുതിയ മാനദണ്‍ഡ നിര്‍ദേശം വീട്ടുടമകളുടെ സംഘടനകളുടെയും,എസ്റ്റേറ്റ് ഏജന്റുമാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.കൂടുതല്‍ ഭവനങ്ങള്‍ സ്വന്തമായി ഉള്ളവര്‍ക്ക് വാടക വര്‍ദ്ധിപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ വഴി ഇടയാകുമെന്നാണ് വിമര്‍ശനം. 


Scroll To Top