Friday December 09, 2016
Latest Updates

വാടകനിരക്കുകള്‍ ഉയര്‍ത്തുന്ന വീട്ടുടമകളെ നിയന്ത്രിക്കാന്‍ നിയമം:കാബിനറ്റ് അനുമതി അടുത്തയാഴ്ച്ചയുണ്ടാവും

വാടകനിരക്കുകള്‍ ഉയര്‍ത്തുന്ന വീട്ടുടമകളെ നിയന്ത്രിക്കാന്‍ നിയമം:കാബിനറ്റ് അനുമതി അടുത്തയാഴ്ച്ചയുണ്ടാവും

ഡബ്ലിന്‍:രാജ്യത്തെ വാടകനിരക്കുകള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായുള്ള നിയമനിര്‍മ്മാണം നടത്തുന്നതിന് അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കി. വാടക നിരക്കുകള്‍ വിലക്കയറ്റത്തിന് ആനുപാതികമാക്കി കൊണ്ടുള്ള നിയമനിര്‍മ്മാണത്തിനാണ് പരിസ്ഥിതി മന്ത്രി അലന്‍ കെന്നിക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
പദ്ധതി വാടക വീടുകളില്‍ താമസിക്കുന്ന നിരവധിയാള്‍ക്കാര്‍ക്ക് ആശ്വാസകരമാവുമെന്നാണ് വിലയിരുത്തപെടുന്നത്.ഫിനഗേല്‍ പാര്‍ട്ടി പദ്ധതിയെ എതിര്‍ത്തേക്കാം. വാടക നിരക്കുകള്‍ വിലക്കയറ്റത്തിന് ആനുപാതികമാക്കുന്നതില്‍ ഫിനഗേല്‍ പ്രതിനിധികള്‍ നേരത്തെ തന്നെ തങ്ങളുടെ എതിര്‍പ്പ് പ്രകടമാക്കിയിട്ടുള്ളതാണ്. എന്നാല്‍ വീട്ടുടമകള്‍ അന്യായമായ രീതിയില്‍ വാടക നിരക്കുകള്‍ ഉയര്‍ത്തുന്നതു മൂലം, വാടകക്കാര്‍ വ്യാപകമായ രീതിയില്‍ ചതിയില്‍ പെടുന്നതു തടയാന്‍ നിയമനിര്‍മ്മാണം അനിവര്യമാണെന്ന നിലപാടിലാണ് ലേബര്‍ പാര്‍ട്ടി പ്രതിനിധികള്‍.
നിയമനിര്‍മ്മാണം അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുന്‍പായി സര്‍ക്കാറിന്റെ പ്രധാന ജനക്ഷേമ പദ്ധതിയായി മുന്നോട്ടു വയ്ക്കാനാണ് സഖ്യം ആലോചിക്കുന്നത്.ഏതാണ്ട് 305,000 ആളുകള്‍ രാജ്യത്ത് വാടകവീടുകളില്‍ കഴിയുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരില്‍ മൂന്നിലൊന്നു പേരും സമീപ ഭാവിയില്‍ സ്വന്തമായി വീടുവയ്ക്കാന്‍ സാധിക്കാത്തവരാണെന്നും വിലയിരുത്തപ്പെടുന്നു.
വാടക നിരക്കിലെ നിയന്ത്രണത്തിനു പുറമെ, വീടുകളില്‍ അറ്റകുറ്റപണികള്‍ നടത്തുകയും, ദീര്‍ഘകാല കരാറുകളില്‍ വീട് വാടകക്ക് നല്‍കുകയും ചെയ്യുന്ന വീട്ടുടമകള്‍ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ടാവും. വരുന്ന ആഴ്ച്ചകളില്‍ തന്നെ കെല്ലി തന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ക്യാബിനറ്റില്‍ അവതരണാനുമതി തേടുമെന്നാണ് കരുതപ്പെടുന്നത്.
ഡബ്ലിന്‍ നഗരത്തില്‍ ആയിരക്കണക്കിന് വീടുകള്‍ വാടകയ്ക്ക് നല്കാനാവാത്ത സ്ഥിതിയില്‍ ഉള്ളതുണ്ടെന്ന് കഴിഞ്ഞ ദിവസം പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.മിനിമം സ്റ്റാന്‍ഡേര്‍ഡില്ലാത്ത വമ്പന്‍ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നന്നാക്കിയെടുത്ത് ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുവാനും പദ്ധതിയുണ്ട്.

Scroll To Top