Friday December 09, 2016
Latest Updates

വാടക കൂട്ടണമെങ്കില്‍ നാല് വര്‍ഷത്തിലൊരിക്കല്‍ വീട് നവീകരണം നടത്തണമെന്ന് നിയമം

വാടക കൂട്ടണമെങ്കില്‍ നാല് വര്‍ഷത്തിലൊരിക്കല്‍ വീട് നവീകരണം നടത്തണമെന്ന് നിയമം

ഡബ്ലിന്‍:ഉയരുന്ന വാടകയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍, വാടകക്കാര്‍ ‘അണ്ടര്‍ ദി കൗണ്ടര്‍’ ഇടപാടുകള്‍ക്ക് നിര്‍ബന്ധിക്കപ്പെടുന്ന വാടക കരിഞ്ചന്തയ്ക്ക് ഇടവരുത്തുമെന്ന് പരിസ്ഥി മന്ത്രി അലന്‍ കെല്ലിയ്ക്ക് വീട്ടുടമകളുടെ താക്കീത്. അടുത്ത മാസം നിയമമാകാന്‍ വേണ്ടി ഒപ്പുവെക്ക്‌പ്പെടുന്ന ഇത്തരം ‘ജനപ്രിയ’ നടപടികള്‍ക്കെതിരെ സര്‍ക്കാരിനെതിരെ തിരിഞ്ഞടിക്കുമെന്ന് റെസിഡന്‍സില്‍ ലാന്‍ഡ് ലോര്‍ഡ്‌സ് അസോസിയേഷന്‍ അവകാശപ്പെട്ടു.

വാടക സ്ഥിരതാ നടപടികളുടെ ഭാഗമായി, ഒരു യൂണിറ്റിന് നാലുവര്‍ഷത്തിനുള്ളില്‍ വാടക ഉയര്‍ത്തണമെങ്കില്‍, കെട്ടിടത്തിന്റെ നവീകരണം പോലെയുളള കൃത്യമായ കാരണങ്ങള്‍ കാട്ടണം. ഇതാണ് വീട്ടുടമകളെ ചൊടിപ്പിക്കുന്നത്. രാജ്യവ്യാപകമായി ഒരു വര്‍ഷത്തിനുള്ളില്‍ 7 ശതമാനം വാടക വര്‍ദ്ധനയുണ്ടായി.പുതിയ നിയമം വരുമെന്നറിഞ്ഞതിനാല്‍ തന്നെ സംഘടിതമായി വാടക കൂട്ടാന്‍ ഉടമകള്‍ നിര്‍ബന്ധിതരായെന്ന് സംഘടനാ വക്താക്കള്‍ പറഞ്ഞു. ഇത് നിലവിലെ പാര്‍പ്പിട ക്ഷാമ പ്രതിസന്ധിയുടെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു.

Scroll To Top