Sunday December 04, 2016
Latest Updates

വാടക മുടക്കിയതിന്റെ പേരില്‍ വീട് ഒഴിഞ്ഞു കൊടുക്കാന്‍ ഉത്തരവ്,അഞ്ചു മക്കളുള്ള കുടുംബം പെരുവഴിയില്‍ 

വാടക മുടക്കിയതിന്റെ പേരില്‍ വീട് ഒഴിഞ്ഞു കൊടുക്കാന്‍ ഉത്തരവ്,അഞ്ചു മക്കളുള്ള കുടുംബം പെരുവഴിയില്‍ 

കോര്‍ക്ക് :നാലു വര്‍ഷമായി വാടക കുടിശിക വരുത്തിയതിന്റെ പേരില്‍ വീടൊഴിഞ്ഞുകൊടുക്കാന്‍ അഞ്ചു മക്കളുള്ള ദമ്പതികള്‍ക്കു നിര്‍ദേശം. പ്രൈവറ്റ് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ്‌ബോര്‍ഡിന്റെതാണു തീരുമാനം. വാടക കുടിശിഖ ഇനത്തില്‍ നല്‍കാനുള്ള 2,276 യൂറോ ഉടന്‍ നല്‍കണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു. ഇതിനു പുറമേ 1000 യൂറോയുടെ നഷ്ടപരിഹാരവും നല്‍കണം.

ഒരാഴ്ചയ്ക്കകം വീടുവിട്ടിറങ്ങളണമെന്നാണു പിആര്‍ടിബി നല്‍കിയിരിക്കുന്ന നിര്‍ദേശം . 2011 മെയ് മുതല്‍ ഇവര്‍ വാടക കുടിശിക വരുത്തിയിട്ടുണ്ടെന്ന് പിആര്‍ടിബി കണ്ടെത്തി. വീട്ടുടമ പലതവണ ആവശ്യപെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല.
വീട്ടുടമ പരാതി നല്കിയതിനെ തുടര്‍ന്ന് കോര്‍ക്ക് സിറ്റി കൌണ്‍സില്‍ ഇടപെട്ടപ്പോള്‍ വാടക വീട് വിട്ട ദമ്പതികള്‍ കോര്‍ക്കിലെ കിന്‍സില റോഡിലുള്ള ട്രാവല്‍ ലോഡ്ജിലാണ് കഴിഞ്ഞ മൂന്നു മാസത്തോളമായി തങ്ങളുടെ അഞ്ചു മക്കള്‍ക്കൊപ്പം താമസിക്കുന്നത്. .

കോടതി വിധി വന്നയുടന്‍ ഹോട്ടല്‍ അധികൃതരും ഇവരോട് ഒഴിയണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ഇവര്‍ ഇന്നലെ ഇവിടംവിട്ടു പോയി. എന്നാല്‍ എന്തു കാരണത്താലാണു ഹോട്ടല്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്ന ചോദ്യത്തോട് ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചില്ല.

അഞ്ചു മക്കള്‍ ഉള്ളതിനാല്‍ തന്നെ തങ്ങള്‍ക്ക് ആരും വീട് വാടകയ്ക്ക് തരുന്നില്ലെന്ന് ദമ്പതികള്‍ പ്രതീകരിച്ചു.സിറ്റി കൌണ്‍സിലില്‍ വീടിന് അപേക്ഷ നല്കി കാത്തിരികുകയാണ് ഇവരിപ്പോള്‍

Scroll To Top