Wednesday January 18, 2017
Latest Updates

ഇന്നോവയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ റെനോ ലോഡ്ജി

ഇന്നോവയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ റെനോ ലോഡ്ജി

റെനോയുടെ പുതിയ എസ് യു വി മോഡലായ റെനോ ലോഡ്ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. സാധാരണ മോഡലിന് 8.19 ലക്ഷം രൂപയാണ് വില. ഉയര്‍ന്ന മോഡലിന് 11.79 ലക്ഷം രൂപ വിലയുണ്ട്. ഏഴു സീറ്റുകളുള്ള വാഹനം പ്രധാനമായും മത്സരിക്കുന്നത് ഇന്നോവ, ഹോണ്ട മോബിലിയോ,മാരുതി എര്‍ട്ടിഗൊ എന്നിവയോടാണ്.

വലിയ വാഹനമാണ് എന്നതു തന്നെയാണ് റെനോ ലോഡ്ജിയുടെ പ്രത്യേകത. 4.5 മീറ്റെര്‍ നീളവും, 1.8 മീറ്റെര്‍ വീതിയും, 1.7 മീറ്റെര്‍ ഉയരമുള്ള വാഹനത്തിന്റെ വീല്‍ ബേസിന് 2.8 മീറ്റെര്‍ നീളമുണ്ട്. വാഹനത്തിന്റെ അകം ഡസ്റ്ററുമായി സാമ്യമുള്ളതാണ്.

ഒരുപാടു സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് കമ്പനി പുതിയ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന മോഡലില്‍ ടച് സ്‌ക്രീന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്. സാറ്റലൈറ്റ് നാവിഗേഷന്‍, പിന്‍ ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, രണ്ടാമത്തെയും മൂന്നാമത്തെയും നിരകളില്‍ പ്രത്യേകം എസി വെന്റുകള്‍ തുടങ്ങിയവയും ലഭ്യമാണ്.

നേരത്തേ ഡസ്റ്ററില്‍ ഉപയോഗിച്ചിരുന്ന അതേ എന്ജിനാണ് കമ്പനി ലോഡ്ജിക്ക് നല്‍കിയിരിക്കുന്നത്. 84 ബി എച് പി കരുത്തുള്ള മോഡല്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ ബൊക്‌സിലും, 108.5 ബി എച് പി കരുത്തുള്ള മോഡല്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ ബൊക്‌സിലുമായിരിക്കും എത്തുക.

 

Scroll To Top