Sunday December 04, 2016
Latest Updates

ഡസ്റ്ററിന്റെ വിജയം ആവര്‍ത്തിക്കാന്‍ ലോഡ്ജിയുമായി റെനോ

ഡസ്റ്ററിന്റെ വിജയം ആവര്‍ത്തിക്കാന്‍ ലോഡ്ജിയുമായി റെനോ

റെനോ ലോഡ്ജി കേരളാ വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റെനോ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് റഫേല്‍ ട്രഗറാണ് വാഹനം വിപണിക്ക് പരിചയപ്പെടുത്തിയത്. കേരള വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമായ ടൊയോട്ടയുടെ ഇന്നോവയ്ക്ക് ഒരു ബദല്‍ വാഹനം എന്ന നിലയ്ക്കാണ് ലോഡ്ജിയെ റെനോ മാര്‍ക്കറ്റ് ചെയ്യുന്നത്.

മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങളുടെ വിഭാഗത്തില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. രാജ്യാന്തര നിലവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വാഹനമായ ലോഡ്ജിയെ ഇന്ത്യന്‍ റോഡുകള്‍ക്കും കാലാവസ്ഥയ്ക്ക് അനുസരിച്ചും പുനക്രമീകരിച്ചാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര പതിപ്പില്‍നിന്ന് 60 ഓളം മാറ്റങ്ങള്‍ വരുത്തിയാണ് ലോഡ്ജി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

റെനോ ഇന്ത്യയുടെ മൊത്തം വില്‍പ്പനയില്‍ 7 ശതമാനം കേരളത്തില്‍ നിന്നാണ്. കാര്‍ വിപണിയില്‍ വരും വര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ചയാണ് റെനോ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ കേരളം തന്നെ കമ്പനി തെരഞ്ഞെടുത്തത്. മറ്റു സംസ്ഥാനങ്ങളിലും റെനോ ഇവന്റുകള്‍ പദ്ധതിയിടുന്നുണ്ട്.

ഡസ്റ്ററിനു കൈവരിക്കാന്‍ കഴിഞ്ഞ വിജയം ലോഡ്ജിക്ക് ആവര്‍ത്തിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടുതല്‍ കാര്‍ പ്രേമികളെ ലോഡ്ജിയിലേക്ക് ആകര്‍ഷിക്കാന്‍ ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ലോഡ്ജിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് വിലക്കിഴിവും 10,000 കിലോമീറ്റര്‍ അല്ലെങ്കില്‍ ഒരു വര്‍ഷത്തെ വിലയിളവോടു കൂടിയ മെയിന്റനന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Scroll To Top