Sunday December 04, 2016
Latest Updates

ചെറുകാര്‍ വിപണി പിടിക്കാനുറച്ച് റിനോ ക്വിഡ്

ചെറുകാര്‍ വിപണി പിടിക്കാനുറച്ച് റിനോ ക്വിഡ്

ഇന്ത്യയില്‍ കാര്‍ വിപണിയില്‍ ചെറുകാറുകള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് റിനോയും രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നു. രാജ്യത്തെ ചെറുകാര്‍ സെഗ്മെന്റിനെ തികച്ചും അമ്പരിപ്പിക്കാന്‍ ശേഷിയുള്ള ഡിസൈന്‍ സൗന്ദര്യവുമായാണ് റിനോ ക്വിഡ് എത്തുന്നത്.

ചെന്നൈയില്‍ വച്ചാണ് റിനോ ക്വിഡിന്റെ ലോഞ്ച് നടന്നത്. അടുത്ത ദീപാവലിക്കു മുന്‍പ് വാഹനം നിരത്തുകളിലെത്തും. വാഹനത്തിന്റെ 98 ശതമാനം ഘടകഭാഗങ്ങളും ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുക. ഇത് വിപണിയില്‍ മത്സരക്ഷമമായ വിലയില്‍ വാഹനമെത്തിക്കാന്‍ റിനോയെ സഹായിക്കും. 3 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ തുടക്കവിലയെന്ന് കമ്പനി പറയുന്നു.

ഡ്രൈവര്‍സൈഡില്‍ എയര്‍ബാഗടക്കം നിരവധി സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നു. ഇന്ത്യന്‍ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതാണ് ക്വിഡ് എന്ന് റിനോ അവകാശപ്പെടുന്നു. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അടക്കമുള്ള ആഢംബരങ്ങളും വാഹനത്തിലുണ്ട്.

ഡിസൈനില്‍ ഒരു എസ്‌യുവിയെ ഓര്‍മിപ്പിക്കുന്നുണ്ട് ക്വിഡ്. സെഗ്മെന്റിലെ ‘ദുര്‍ബലം’ എന്ന് തോന്നിപ്പിക്കുന്ന മറ്റ് ഡിസൈനുകള്‍ക്കു മീതെ എളുപ്പത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇത് വാഹനത്തെ സഹായിക്കും. സെഗ്മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്‍ജിന്‍ അടക്കമുള്ളവയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

 

Scroll To Top