Tuesday January 24, 2017
Latest Updates

ജനത്തെ പേടിച്ചു നയം മാറ്റാന്‍ സാധ്യത; വാട്ടര്‍ ബില്ലടച്ച പണം തിരികെ ലഭിച്ചേക്കും

ജനത്തെ പേടിച്ചു നയം മാറ്റാന്‍ സാധ്യത; വാട്ടര്‍ ബില്ലടച്ച പണം തിരികെ ലഭിച്ചേക്കും

ഡബ്ലിന്‍: വാട്ടര്‍ ബില്‍ അടച്ചവര്‍ക്ക് പണം തിരികെ നല്‍കില്ല എന്ന നയം മാറ്റാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ജനത്തിന് പണം തിരികെ നല്‍കണമെന്ന് ഫിനഗേല്‍ ടിഡിമാര്‍ ആവശ്യപ്പെട്ടതോടെയാണ് നയം മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. നവംബറില്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന ടാക്സ് റവന്യൂ 280 മില്ല്യണ്‍ യൂറോയാണെന്ന് ധനമന്ത്രി മൈക്കല്‍ നൂനാന്‍ പറഞ്ഞു. ഇതില്‍ നിന്നും വാട്ടര്‍ ബില്‍ തുക റീഫണ്ട് നല്‍കുമെന്നുമാണ് കരുതുന്നത്.

ബുധനാഴ്ച ചേര്‍ന്ന ഫിനഗേല്‍ പാര്‍ട്ടി യോഗത്തിലാണ് ടിഡിമാര്‍ പണം റീഫണ്ട് ചെയ്യണം എന്ന ആവശ്യമുന്നയിച്ചത്. ഇനി ബില്‍ അടയ്ക്കേണ്ടതില്ലെങ്കിലും അടച്ച പണം തിരികെ നല്‍കില്ലെന്നായിരുന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എടുത്ത നിലപാട്. എന്നാല്‍ തുക റീഫണ്ട് ചെയ്യാത്തപക്ഷം അത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വോട്ട് ലഭിക്കാതിരിക്കാന്‍ കാരണമാകുമെന്ന് വാദമുയര്‍ന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ വാട്ടര്‍ ചാര്‍ജ് ജനസമരത്തെ തുടര്‍ന്ന് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ബില്‍ തുക അടച്ചവര്‍ക്ക് പണം തിരികെ നല്‍കേണ്ടി വരുന്നത്

Scroll To Top