Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്കും കോടികളുടെ ഫണ്ട് :തീവ്രവാദഗ്രൂപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ഐറിഷ് സെന്‍ട്രല്‍ ബാങ്ക് 

അയര്‍ലണ്ടിലേയ്ക്കും കോടികളുടെ ഫണ്ട് :തീവ്രവാദഗ്രൂപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ഐറിഷ് സെന്‍ട്രല്‍ ബാങ്ക് 

ഡബ്ലിന്‍:ഐറിഷ് ധനകാര്യ സ്ഥാപനങ്ങള്‍ വിദേശ ബന്ധമുള്ള സംഘടനകള്‍ക്ക് ധനസഹായം നല്കുന്നതിലും അവരുടെ ഇടപാടുകള്‍ നടത്തുന്നതിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്കി. രാജ്യത്തെ നിലവിലെ സാഹചര്യം തീവ്രവാദികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതാണ്. പണ വിനിയോഗത്തിലും പണമിടപാടുകളിലും ധനകാര്യ സ്ഥാപനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിപ്പ് നല്കി. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ ബാങ്ക് നേരിട്ട് നടത്തിയ പരിശോധയില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ട നിരവധി പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ വിലയിരുത്തല്‍.നൂറുക്കണക്കിന് മില്യന്‍ യൂറോ ഇത്തരക്കാരില്‍ നിന്നും നിക്ഷേപമായി അയര്‍ലണ്ടില്‍ എത്തുന്നുണ്ട് എന്നാണ് കണ്ടെത്തല്‍ 
നിക്ഷേപകരെ കുറിച്ച് വിശ്വാസപരമായ രേഖകളും പണമിടപാടുകളെ കുറിച്ച് വ്യക്തമായ മേല്‍നോട്ടവും നടത്തുന്നതില്‍ സ്ഥാപനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. പണത്തിന്റെ ഉറവിടത്തെപ്പറ്റിയും വ്യക്തമായ വിവരങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും മനസിലാക്ക്ണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു.
മുസ്‌ളീമാണോ? താമസിക്കാന്‍ സൗകര്യം,ജോലി …
മറ്റു രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് പണം നിക്ഷേപിക്കുന്നതിനായി കൊണ്ടുവരുന്ന പ്രവണത കൂടിയിരിക്കുകയാണ്.നിരവധി വ്യാപാരസ്ഥാപനങ്ങള്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പേരില്‍ പെരുകുന്നുണ്ട്.ഡബ്ലിന്‍ നഗരത്തിലെത്തുന്ന സാധാരണ വിദേശ വിദ്യാര്‍ഥികള്‍ക്ക് ജോലി മിക്കപ്പോഴും കിട്ടാക്കനിയാവുമ്പോഴും ചില മതങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് അതിനായി ഒട്ടേറെ സാധ്യതകള്‍ തുറന്നു കൊടുക്കുന്ന സംവിധാനങ്ങളുണ്ട്.ഇവയ്‌ക്കൊക്കെ വേണ്ടി വിദേശനിക്ഷേപം ഉപയോഗിക്കുന്നതായാണ് സൂചനകള്‍.

ഡബ്ലിനിലും ലീമറിക്ക് അടക്കമുള്ള ചില നഗരങ്ങളിലും മുസ്ലീം സമുദായത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് താമസ സൌകര്യവും കുറഞ്ഞ നിരക്കില്‍ ഏര്‍പ്പാട് ചെയ്യപ്പെടുന്നുണ്ടത്രെ.ലീമറിക്കില്‍ വെറും 50 യൂറോ മാത്രമാണ് മാസതാമസസൗകര്യത്തിനു വേണ്ടി ഇവര്‍ ഈടാക്കുന്നത്.

ഇതര മതസ്ഥരായ  മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ അയര്‍ലണ്ടിലെ നഗരങ്ങളില്‍ ഇത്തരം മതാധിഷ്ഠിത താമസസൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട് എന്നാണ് ലഭ്യമായ വിവരം.

Scroll To Top