Sunday January 22, 2017
Latest Updates

സ്‌കൂളുകളില്‍ മതപഠനം ഒഴിവാക്കിയേക്കും,അയര്‍ലണ്ടിലെ കത്തോലിക്കാ സഭ മറ്റു വഴികള്‍ നോക്കേണ്ടിവരും!

സ്‌കൂളുകളില്‍ മതപഠനം ഒഴിവാക്കിയേക്കും,അയര്‍ലണ്ടിലെ കത്തോലിക്കാ സഭ മറ്റു വഴികള്‍ നോക്കേണ്ടിവരും!

ഡബ്ലിന്‍: പ്രൈമറി ക്ലാസുകളില്‍ മതേതര പഠനം കൂടി ചേര്‍ക്കാനുള്ള നീക്കത്തിന് തിരിച്ചടി. ഇപ്പോള്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയങ്ങള്‍ ഏറെയുണ്ട് എന്നതാണ് മതേതര മതപഠനം കൂടി സിലബസില്‍ ഉള്‍പ്പെടുത്തുന്നതിന് വിഘാതം സൃഷ്ടിക്കുന്നത്.

നിലവിലുള്ള റിലീജിയന്‍ പീരിയഡുകള്‍ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ മുമ്പേ ഉയര്‍ന്നതാണ്.വേദപാഠവും കൗമാരപ്രായം വരെയുള്ള കൂദാശാ സ്വീകരണങ്ങളും അടക്കമുള്ള മതപഠനം സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെ ഏല്‍പ്പിച്ചു കാഴ്ച്ചക്കാരായി നിന്ന കത്തോലിക്കാ സഭയ്ക്കാണ് അയര്‍ലണ്ടില്‍ സര്‍ക്കാരിന്റെ തീരുമാനം മൂലം ആഘാതമുണ്ടാകുന്നത്.സ്‌കൂളുകള്‍ക്ക് പകരം മതപഠനത്തിനായി സൌകര്യങ്ങള്‍ ഒരുക്കാന്‍ മിക്ക ഇടവക പള്ളികള്‍ക്കും സംവിധാനവും ആള്‍ബലവും ഇല്ലെന്നതാണ് സഭ നേരിടുന്ന പ്രതിസന്ധി.

മതവിദ്യാഭ്യാസമോ മതേതരവിദ്യാഭ്യാസമോ ആവശ്യമില്ലെന്നാണ് പുതിയ വാദം.രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍ഡ് അസ്സെസ്‌മെന്റിന് (എന്‍.സി.സി.എ) ഇതു സംബന്ധിച്ച് നിരവധി കത്തുകളാണ് രക്ഷിതാക്കള്‍, അദ്ധ്യാപകര്‍ തുടങ്ങിയവരില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ പദ്ധതിയനുസരിച്ച് സ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രത്യേക ക്ലാസ് സജ്ജീകരിച്ച് ലോകത്തെ വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും പറ്റി പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മതേതര വിശ്വാസത്തെപ്പറ്റിയും പഠിപ്പിക്കും. ധാരാളം പേര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും മറ്റ് ക്ലാസുകളുടെ സമയം കവര്‍ന്നെടുക്കുകയാണ് മതപഠനം ചെയ്യുക എന്ന് വിമര്‍ശനമുണ്ട്.

Scroll To Top