Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ മതപഠനത്തിന്റെ സമയം വെട്ടിക്കുറയ്ക്കാന്‍ കരിക്കുലം പരിഷ്‌കരണസമിതിയുടെ നിര്‍ദേശം

അയര്‍ലണ്ടില്‍ മതപഠനത്തിന്റെ സമയം വെട്ടിക്കുറയ്ക്കാന്‍ കരിക്കുലം പരിഷ്‌കരണസമിതിയുടെ നിര്‍ദേശം

ഡബ്ലിന്‍: പ്രൈമറി ക്ലാസുകളില്‍ മതപഠനത്തിനുള്ള സമയം വെട്ടിക്കുറയ്ക്കാന്‍ ഐറിഷ് സര്‍ക്കാര്‍ നിയോഗിച്ച കരിക്കുലം പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശ .മതപഠനത്തിനുള്ള സമയം വെട്ടികുറച്ച് ഐറിഷ്,മാത്‌സ്,ഇംഗ്ളീഷ് എന്നി വിഷയങ്ങളും പുതുതായി ഏര്‍പ്പെടുത്തിയ മതേതര പഠനത്തിനും കൂടുതല്‍ സമയം കണ്ടെത്താനാണ് കരിക്കുലം കമ്മിറ്റിയുടെ നിര്‍ദേശം.
നിലവില്‍ രണ്ടര മണിക്കൂര്‍ ലഭ്യമായ മതപഠനത്തിന് ഇനി അര മണിക്കൂറില്‍ കൂടുതല്‍ ലഭിക്കില്ലെന്നാണ് സൂചന.
നിലവിലുള്ള റിലീജിയന്‍ പീരിയഡുകള്‍ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ മുമ്പേ ഉയര്‍ന്നതാണ്.വേദപാഠവും കൗമാരപ്രായം വരെയുള്ള കൂദാശാ സ്വീകരണങ്ങളും അടക്കമുള്ള മതപഠനം സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെ ഏല്‍പ്പിച്ചു കാഴ്ച്ചക്കാരായി നിന്ന കത്തോലിക്കാ സഭയ്ക്കാണ് അയര്‍ലണ്ടില്‍ സര്‍ക്കാരിന്റെ തീരുമാനം മൂലം ആഘാതമുണ്ടാകുന്നത്.സ്‌കൂളുകള്‍ക്ക് പകരം മതപഠനത്തിനായി സൌകര്യങ്ങള്‍ ഒരുക്കാന്‍ മിക്ക ഇടവക പള്ളികള്‍ക്കും സംവിധാനവും ആള്‍ബലവും ഇല്ലെന്നതാണ് സഭ നേരിടുന്ന പ്രതിസന്ധി.

ഇപ്പോഴത്തെ പദ്ധതിയനുസരിച്ച് സ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രത്യേക ക്ലാസ് സജ്ജീകരിച്ച് ലോകത്തെ വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും പറ്റി പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

Scroll To Top