Sunday December 04, 2016
Latest Updates

മതപരമായ നീതി നിഷേധത്തിനെതിരെ അയര്‍ലണ്ടിലെ മലയാളികള്‍ നയിച്ച ലിന്‍സ്‌ററര്‍ ഹൗസ് മാര്‍ച്ച് വന്‍വിജയമായി 

മതപരമായ നീതി നിഷേധത്തിനെതിരെ അയര്‍ലണ്ടിലെ മലയാളികള്‍ നയിച്ച ലിന്‍സ്‌ററര്‍ ഹൗസ് മാര്‍ച്ച് വന്‍വിജയമായി 

ഡബ്ലിന്‍:പ്രൈമറി സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് പ്രവേശനത്തിലുള്ള മതപരമായ വിവേചനം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ലിന്‍സ്റ്റര്‍ ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിന് നേതൃത്വം നല്‍കിയത് മലയാളികള്‍. ഡബ്ലിന്‍ തെരുവിലൂടെ പ്രകടനം നടത്തിയ മുന്നൂറോളം വരുന്ന രക്ഷിതാക്കള്‍ക്ക് നേതൃത്വം നല്‍കിയത് മലയാളി ആയ രൂപേഷ് പണിക്കരാണ്. 

കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ തുല്യമായ പ്രവേശനം അനുവദിക്കാന്‍ വേണ്ടി അധികൃതരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇത്തരത്തിലുള്ള കാമ്പയിന്റെ ലക്ഷ്യം എന്ന് രൂപേഷ് പണിക്കര്‍ പറഞ്ഞു. തങ്ങള്‍ മതത്തിന് എതിരല്ല എന്നും എന്നാല്‍ തങ്ങളുടെ കൂടി നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ എല്ലാവര്‍ക്കും വേണ്ടി ഉളളതാവണം എന്നുമാണ് തങ്ങളുടെ നിലപാട് എന്നും പ്രകടനക്കാര്‍ വ്യക്തമാക്കി. 

ഹിന്ദു മത വിശ്വാസി ആയതിന്റെ പേരില്‍ തന്റെ നാലു വയസ്സുള്ള മകള്‍ക്ക് സൗത്ത് ഡബ്ലിനിലെ കാത്തലിക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതോടെയാണ് രൂപേഷ് സമരത്തിന് നേതൃത്വം നല്‍കാന്‍ പുറപ്പെട്ടത്.തങ്ങളുടെ മക്കളെ ജ്ഞാനസ്‌നാനം ചെയ്യാത്ത കാരണത്താല്‍ അവര്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കപ്പെടുമോ എന്ന ആശങ്കയുള്ള രക്ഷിതാക്കളായിരുന്നു പ്രകടനത്തില്‍ പങ്കെടുത്തവരില്‍ ഏറെയും. ഇതുവരെ ആരും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല എന്നും എന്നാല്‍ സ്ഥിതി ഗതികള്‍ വേഗത്തില്‍ മാറുകയാണ് എന്നും വളരെ വലിയ പ്രതികരണമാണ് തങ്ങളുടെ ശ്രമത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും, രൂപേഷ് പറഞ്ഞു. 

സര്‍ക്കാര്‍ അധീനയിലുള്ള പ്രൈമറി സ്‌കൂളുകളില്‍ 90 ശതമാനത്തിന്റെയും പാട്രണേജ് കാത്തലിക് സഭയ്ക്കാണ് ഉള്ളത്. അയര്‍ലണ്ടില്‍ നോണ്‍ ഡിനോമിനേഷനല്‍ സ്‌കൂളുകള്‍ ഇല്ലാത്തതില്‍ യുണൈറ്റഡ് നേഷന്‍സ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ അവസ്ഥ മാറേണ്ടതുണ്ട്.അവര്‍ പറഞ്ഞു.

ഇത്തരം ഒരു പ്രശ്‌നം സമൂഹതലത്തില്‍ ഉയര്‍ത്താന്‍ രൂപേഷ് പണിക്കര്‍ ഒരു കാമ്പയിന്‍ ജൂണിലാണ് ആരംഭിച്ചത്.മലയാളികള്‍ കുറവായിരുന്നെങ്കിലും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ ജന പങ്കാളിത്വം സമരപരിപാടികള്‍ക്ക് സവിശേഷശ്രദ്ധ നല്‍കാന്‍ ഇടയാക്കി.

mali 3 mali 2

Scroll To Top