മലയാളത്തിന് അയര്‍ലണ്ടിന്റെ ഓണോപഹാരമായി ‘ഉത്രാടപ്പൂവ് ‘ ഞായറാഴ്ച റിലീസ് ചെയ്യും

ഡബ്ലിന്‍:അയര്‍ലണ്ടിലെ ശ്രദ്ധേയയായ കലാകാരി ദിയ ലിങ്ക്വിന്‍സ്റ്റാര്‍ നായികയായി അവതരിപ്പിക്കുന്ന ആല്‍ബം ‘ഉത്രാടപ്പൂവ് ‘ നാളെ (ഞായര്‍)രാവിലെ 9 മണിയ്ക്ക് റിലീസ് ചെയ്യും. ഓണ്‍ ലൈന്‍ മാധ്യമങ്ങളിലും ,സോഷ്യല്‍ മീഡിയയിലും നാളെ രാവിലെ മുതല്‍ ഇത് കാണാവുന്നതാണ്.
ദിയയോടൊപ്പം കേരളസംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ വിജയികളായ നിരവധി പ്രതിഭകളും ഈ ആല്‍ബത്തില്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
തിരുവോണത്തിന്റെ പ്രാധാന്യവും കേരളിയ സംസ്കാരവും വിളിച്ചുണര്‍ത്തുന്ന മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, തിരുവാതിര, കളരിപ്പയറ്റ് തുടങ്ങിയ കലാരൂപങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.തുമ്പയും തുളസിയും മുക്കുറ്റിയും മാവേലിയും ആര്‍പ്പുവിളികളുമായി കേരള സംസ്കാരം നിറഞ്ഞ് നില്ക്കുന്ന ഈ ആല്‍ബം ഓണോപഹാരമായാണ് സമര്‍പ്പിച്ചിട്ടുള്ളത്.ആല്‍ബത്തിന്റെ ചിത്രീകരണം എറണാകുളം ജില്ലയിലെ പിറവത്തിന് സമീപമുള്ള പാഴൂര്‍, ആമ്പല്ലൂര്‍, എടാട്ടുപയല്‍, മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, തൃപ്പക്കൂട്ടം ഇല്ലം,കൂട്ടേക്കാവ് ക്ഷേത്രം,തൃപ്പക്കൂടം ക്ഷേത്രം, കൊല്ലങ്കോട് കൊട്ടാരം എന്നിവിടങ്ങളിലായിരുന്നു.
ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരംഗത്ത് യൂറോപ്പിലെമ്പാടും അറിയപ്പെടുന്ന ദിയ ലിങ്കവിന്സ്റ്റാര് നിരവധി അന്തര്‍ദേശീയ വേദികളിലും,അയര്‍ലണ്ടിലെ നാഷണല്‍ ടെലിവിഷന്‍ ചാനലായ RTEലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഓണത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ ആല്‍ബത്തിന്റെ നിര്‍മ്മാണം എം എം ലിങ്ക്വിന്സ്റ്റാറാണ് നിര്‍വഹിച്ചിരിക്കുന്നത്.
Watch the Promo