Sunday December 04, 2016
Latest Updates

ഡോക്റ്റര്‍മാരുടെ കുടുംബത്തിലെ അഞ്ചാമന്‍ :ഡോ:ബാലേന്ദ്രന്റെ കുടുംബത്തെ കണ്ടെത്തി

ഡോക്റ്റര്‍മാരുടെ കുടുംബത്തിലെ അഞ്ചാമന്‍ :ഡോ:ബാലേന്ദ്രന്റെ കുടുംബത്തെ കണ്ടെത്തി

ഡബ്ലിന്‍:ഡബ്ലിനില്‍ ഒരു മാസം മുമ്പ് മരണപ്പെട്ട മലയാളി ബാലേന്ദ്രന്‍ വേലായുധന്റെ കുടുംബാംഗങ്ങളെ കണ്ടെത്തി.തിരുവനന്തപുരത്തെ പ്രമുഖമായ കുടുംബത്തിലെ അംഗമാണ് പരേതന്‍.അഞ്ചു ഡോക്റ്റര്‍മാര്‍ അടങ്ങുന്ന കുടുംബത്തിലെ ഇളയ അംഗമാണ് ഇദ്ദേഹം.

വര്‍ഷങ്ങളായി നാട്ടില്‍ നിന്നും വിട്ടു നില്ക്കുന്ന ഡോ.ബാലേന്ദ്രന്റെ ഒരു സഹോദരന്‍ മാത്രമേ നാട്ടിലുള്ളു.ബാക്കി മൂന്നു പേരില്‍ ഒരാള്‍ ഏതാനം വര്‍ഷം മുമ്പ് അമേരിക്കയില്‍ വെച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ബാലേന്ദ്രന്‍ തിരുവനന്തപുരം പേട്ട സ്വദേശിയെന്നു ഇന്നലെ തിരിച്ചറിഞ്ഞിരുന്നു..ഇന്ത്യന്‍ എംബസി നടത്തിയ അന്വേഷണത്തിലാണ് ബാലേന്ദ്രനെ സംബന്ധിച്ച വിവരം ലഭ്യമായത്.തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനായ സുധീര്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിലാണ് പരേതന്റെ സഹോദരന്‍ ഡോ.മാധവുമായി സംസാരിക്കാന്‍ കഴിഞ്ഞത്.

ബാലേന്ദ്രന്റെ മറ്റു ബന്ധുക്കളുമായി കൂടിയാലോചിച്ച് സംസ്‌കാരവുമായി ബന്ധപെട്ട കാര്യങ്ങള്‍ അറിയക്കണമെന്ന് ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി സുധീര്‍ ശ്രീനിവാസന്‍ ഡോ.മാധവിനെ അറിയിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്നുമാണ് ഇദ്ദേഹം പാസ്‌പോര്‍ട്ട് എടുത്തിട്ടുള്ളത്.ടി സി 30/ 1413 പേട്ട എന്ന പേട്ട പള്ളിയ്ക്ക് സമീപമുള്ള മേല്‍വിലാസമാണ് പാസ്‌പോര്‍ട്ടിനായി ഇദ്ദേഹം നല്‍കിയിരിക്കുന്നത്.എന്നാല്‍ ഇപ്പോള്‍ ഈ വീട്ടില്‍ ആരുമില്ല.
ഇന്ന് രാവിലെ തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫിസറും സംഘവും ഈ അഡ്രസില്‍ എത്തി അന്വേഷണം നടത്തിയിരുന്നുവെന്ന് പേട്ട വാര്‍ഡ് കൌണ്‍സിലര്‍ പേട്ട അനില്‍ ‘ഐറിഷ് മലയാളി’യെ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.

RELATED NEWS:അവസാനം മന്ത്രി ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ ഇടപെടല്‍,എന്നിട്ടും ഗാര്‍ഡയ്ക്ക് അനക്കമില്ല
http://irishmalayali.com/balendrans-death-ministrer-seeks-report/

Scroll To Top