Saturday December 10, 2016
Latest Updates

നിങ്ങള്‍ പരാജയപ്പെടുന്നുണ്ടോ ?

നിങ്ങള്‍ പരാജയപ്പെടുന്നുണ്ടോ ?

സോഷ്യല്‍ മീഡിയയില്‍ അടിമകളാകുന്നവര്‍ വിവാഹബന്ധങ്ങളില്‍ പരാജയപ്പെടുന്നതായി വിദഗ്ദ്ധര്‍. സോഷ്യല്‍ മീഡിയയില്‍ കണ്ണുംനട്ടിരിക്കുന്നവര്‍ക്ക് ബന്ധങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും, പലതും വിവാഹമോചനത്തില്‍ച്ചെന്ന് അവസാനിക്കുകയാണെന്നുമാണ് ഇവര്‍ പറയുന്നത്. അതിനാല്‍ത്തന്നെ വീട്ടിലെത്തുന്നതോടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കാനാണ് റിലേഷന്‍ഷിപ്‌സ് അയര്‍ലണ്ട് ചാരിറ്റിയിലെ കൗണ്‍സിലര്‍മാര്‍ ദമ്പതികളെ ഉപദേശിക്കുന്നത്.

ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നതു മൂലം പല ദമ്പതികളും തമ്മില്‍ ശരിയായ കമ്മ്യൂണിക്കേഷന്‍ നടക്കാതെ വരുന്നു. ദമ്പതികള്‍ ഒരേ മുറിയിലാണെങ്കില്‍പ്പോലും പരസ്പരം സംസാരിക്കാതെ ഫേസ്ബുക്കിലും മറ്റും വ്യാപൃതരായിക്കുകയാണെന്നാണ് തെറാപ്പിസ്റ്റായ ടോണി മൂര്‍ പറയുന്നത്. തങ്ങള്‍ സോഷ്യല്‍മീഡിയയ്ക്ക് അടിമകളാണെന്ന കാര്യം ഇവര്‍ മനസ്സിലാക്കുന്നേയില്ല.

ഇത് ദമ്പതികള്‍ തമ്മില്‍ മാനസികമായി അകലാന്‍ കാരണമാകുന്നു. ഇത് തങ്ങള്‍ക്ക് സംഭവിക്കേണ്ട എന്നാഗ്രഹിക്കുന്നവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പങ്കാളിയോടൊപ്പം സമയം പങ്കിടാന്‍ ശ്രമിക്കണമെന്നും മൂര്‍ ഉപദേശിക്കുന്നു.soc

Scroll To Top