Thursday November 23, 2017
Latest Updates

വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി,സ്വകാര്യ ഏജന്റുമാര്‍ക്ക് തിരിച്ചടി 

വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി,സ്വകാര്യ ഏജന്റുമാര്‍ക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം. ഇതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 30 മുതല്‍ റിക്രൂട്ട്‌മെന്റ് അധികാരം നോര്‍ക്ക റൂട്ട്‌സിനും ഒ.ഡി.ഇ.പി.സിക്കും (ഓവര്‍സീസ് ഡെവല്പമെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കൗണ്‍സില്‍) മാത്രമായിരിക്കും. നഴ്‌സുമാരെ ആവശ്യമുള്ള വിദേശ രാജ്യങ്ങള്‍ ഇനി മുതല്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണം. 

വിദേശത്തേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന സ്വകാര്യ ഏജന്‍സികള്‍ വന്‍ തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. കേരളവും കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും സ്വകാര്യ ഏജന്‍സികളെ നിയന്ത്രിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സ്വകാര്യ ഏജന്‍സികള്‍ വന്‍തോതില്‍ പണം ഈടാക്കുന്ന അവസ്ഥയ്ക്ക് ഇതോടെ അവസാനമാവും.അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അംഗീകൃതമല്ലാത്ത ഏജന്‍സികള്‍ നഴ്‌സുമാരെ അതാതു രാജ്യങ്ങളില്‍ എത്തിക്കുന്നതിന് വന്‍തുക ഈടാക്കിയിരുന്നു.ഇനി വിദേശ സര്‍ക്കാരുകള്‍ നേരിട്ടോ,വിദേശ സര്‍ക്കാരുകള്‍ നിയോഗിക്കുന്ന അംഗീകൃത ഏജന്‍സികള്‍ മുഖേനെയോ മാത്രമേ ഇന്ത്യന്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. 

Scroll To Top