Thursday November 23, 2017
Latest Updates

ടാലാ ഇടവകയില്‍ ഫാമിലി കോണ്‍ഫറന്‍സ് 2016 ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ടാലാ ഇടവകയില്‍ ഫാമിലി കോണ്‍ഫറന്‍സ് 2016 ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ടാലാ:അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ പത്രിയര്‍ക്കല്‍ വികാരിയേറ്റ്‌ന്റെ നേതൃത്വത്തില്‍ 2016 സെപ്റ്റംബര്‍ മാസം 16,17,18 തിയതികളിലായി ഡബ്ലിനിലുള്ള സെയ്ന്റ്. വിന്‍സന്റ്‌സ് കാസില്‍നോക്ക് കോളേജില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഉത്ഘാടനം ടാലാ സെയ്ന്റ് .ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ നടത്തപ്പെട്ടു .

മഹാപരിശുദ്ധനായ മോര്‍ ഗീവറുഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് അഭി .ഡോ.കുരിയാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ശനിയാഴ്ച നടത്തപ്പെട്ട വി .കുര്‍ബ്ബാനാനന്തരം അഭി .തിരുമനസ്സ് ജോണ്‍ വര്‍ഗ്ഗീസിന് ആദ്യ രജിസ്‌ട്രേഷന്‍ ഫോം . നല്കിക്കൊണ്ടാണ് ടാല ഇടവകയില്‍ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്.കുടുംബ സംഗമത്തില്‍ എല്ലാവരും പങ്കെടുത്ത് സഭയോട് ഒന്നിച്ച് ചേര്‍ന്ന് നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അഭി .തിരുമനസ്സ് വിവരിക്കുകയും കുടുംബ സംഗമത്തിന് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു.
വാര്‍ത്ത:പോള്‍ പീറ്റര്‍

Scroll To Top