Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ വോട്ടര്‍പട്ടികയില്‍ ഇപ്പോള്‍ പേര്‍ ചേര്‍ക്കാം:വെള്ളിയാഴ്ച്ചയ്ക്ക് മുമ്പെങ്കില്‍ ഗാര്‍ഡയുടെ സാക്ഷ്യപത്രം വേണ്ട

അയര്‍ലണ്ടിലെ വോട്ടര്‍പട്ടികയില്‍ ഇപ്പോള്‍ പേര്‍ ചേര്‍ക്കാം:വെള്ളിയാഴ്ച്ചയ്ക്ക് മുമ്പെങ്കില്‍ ഗാര്‍ഡയുടെ സാക്ഷ്യപത്രം വേണ്ട

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പൊതു തിരഞ്ഞെടുപ്പുകള്‍ക്കും റഫറണ്ടങ്ങള്‍ക്കുംവോട്ടു രേഖപ്പെടുത്താനായുള്ള അവസരം ഒരുക്കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം നവംബര്‍ 25 വരെ മാത്രം.വെള്ളിയാഴ്ചയ്ക്ക് മുമ്പേ പേര് ചേര്‍ക്കുന്നവര്‍ക്ക് ഗാര്‍ഡ സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതിന്റെ ആവശ്യമില്ല.

2016 സെപ്റ്റംപര്‍ ഒന്നു മുതല്‍ സ്ഥിരതാമസക്കാരായ ഐറിഷ് / ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും 2016 ഫെബ്രുവരി 15നോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയായ ഐറിഷ് പൗരന്മാര്‍ക്കും വോട്ട് ചെയ്യാം. അയര്‍ലണ്ടില്‍ കഴിഞ്ഞ ആറു മാസമായിയെങ്കിലും താമസിക്കുന്ന ആര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്താല്‍ ലോക്കല്‍ ബോഡി ഇലക്ഷനില്‍ വോട്ടു ചെയ്യാം

സാധാരണ ഗതിയില്‍ ഏതെങ്കിലും ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞും സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അനുമതി ലഭിക്കും.പക്ഷേ അപ്പോള്‍ ഗാര്‍ഡയുടെ അറ്റസ്റ്റേഷന്‍ കൂടി നല്കേണ്ടി വരും.RFA1 ഫോം ഉപയോഗിക്കുമ്പോള്‍ പക്ഷേ അതിന്റെ ആവശ്യമില്ല

ഐറിഷ് പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ നവംബര്‍ 25നകം(വെള്ളിയാഴ്ചയെങ്കിലും) പേര് രജിസ്റ്റര്‍ ചെയ്യണം.എന്ന ലിങ്കില്‍ കയറി നിങ്ങളുടെ പേര്‍ ഇലക്ഷന്‍ ലിസ്റ്റില്‍ ഉണ്ടോ എന്ന് പരിശോധിക്കണം. പേര് ഇല്ലെങ്കില്‍ ചേര്‍ക്കാനും അഥവാ നിങ്ങളുടെ പഴയ അഡ്രസിലാണ് പേരുള്ളതെങ്കില്‍ അവ മാറ്റിയെടുക്കാനുമുള്ള ഫോമുകള്‍ ഈ ലിങ്കില്‍ ക്രമീകരിച്ചിട്ടണ്ട്.അവ ഡൌണ്‍ ലോഡ് ചെയ്തു പൂരിപ്പിച്ചു വെള്ളിയാഴ്ചയെങ്കിലും പ്രാദേശിക കൗണ്‍സിലുകളില്‍ എത്തിക്കണം.ലോക്കല്‍ പോസ്ററ് ഓഫീസ്, ലൈബ്രറി, എന്നിവിടങ്ങളില്‍ നിന്നും ഇതിനായുള്ള RFA1 ഫോം ലഭിക്കുന്നതാണ്.

രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ ജനങ്ങളോട് തങ്ങളുടെ പേര് ഇലക്ടറല്‍ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് ഇലക്ഷന്‍ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.http://www.checktheregister.ie/PublicPages/Default.aspx?uiLang=en-GB

ആയിരക്കണക്കിന് മലയാളികള്‍ ഐറിഷ് പൗരന്‍മാരായി കഴിഞ്ഞു.മെനോറിറ്റി സര്‍ക്കാര്‍ ഭരണം നടത്തുന്ന ഈ രാജ്യത്തിന്റെ ഭരണസംവിധാനത്തില്‍ മാറ്റം ആവശ്യപ്പെട്ടു കൊണ്ട് ഏത് നിമിഷവും ഒരു തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാവുന്നതാണെന്ന് വിവിധ ഏജന്‍സികള്‍ സൂചിപ്പിക്കുന്നുണ്ട്.ഫിനഗേലിനുള്ള പിന്തുണ എത്രനാള്‍ നല്‍കണം എന്നതിനെ കുറിച്ച് പുനപരിശോധിക്കാന്‍ ഇടയുണ്ടെന്ന് ഷെയിന്‍ റോസ് അടക്കമുള്ള മന്ത്രിമാര്‍ പോലും ഇടയ്ക്കിടെ പറഞ്ഞു വെക്കുന്നുണ്ട്.കഴിഞ്ഞ ആഴ്ച്ചകളില്‍ ചില ഫിനഗേല്‍ മന്ത്രിമാരും എന്‍ഡ കെന്നിയുടെ നേതൃത്വത്തെ പാര്‍ട്ടി ഫോറങ്ങളില്‍ ചോദ്യം ചെയ്തതായി വാര്‍ത്തകള്‍ ഉണ്ടായി.

ഐറിഷ് ഇലക്ഷന്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവര്‍ക്ക് ഔദ്യോഗിക അറിയിപ്പ് നല്‍കാനുള്ള മാധ്യമമായി ഐറിഷ് മലയാളിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഐറിഷ് മലയാളി’യുടെ ഹോം പേജില്‍ നിന്നും നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കാനും ഫോമുകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Scroll To Top