Saturday December 03, 2016
Latest Updates

‘അഭയാര്‍ഥികളുടെ വരവ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെച്ചം’:വീണത് വിദ്യയാക്കി യൂറോപ്യന്‍ കമ്മീഷണര്‍

‘അഭയാര്‍ഥികളുടെ വരവ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെച്ചം’:വീണത് വിദ്യയാക്കി യൂറോപ്യന്‍ കമ്മീഷണര്‍

ഡബ്ലിന്‍:ഹൃസ്വകാല സാമ്പത്തിക ബാദ്ധ്യത എന്നതിനെക്കാള്‍ ദീര്‍ഘകാലത്തേക്ക് ഗുണകരമായി മാറുന്ന ഒന്നായി അഭയാര്‍ഥികളുടെ വരവിനെ കാണണമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ പിയറി മസ്‌കൊസി അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു . മൈഗ്രേഷന്‍ ആവശ്യപ്പെടുന്ന നമ്മുടെ രാജ്യങ്ങള്‍ക്ക് മാനവ വിഭവ ശേഷിയാണ് ഈ അഭിയാര്‍ഥികളിലൂടെ ലഭിക്കുന്നത് എന്നും അതിനെ താത്ക്കാലിക ചിലവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കാണരുത് എന്നും അദ്ദേഹം രാജ്യങ്ങളെ ഓര്‍മ്മിപ്പിച്ചു. heart brea

എന്നിരുന്നാലും അയര്‍ലണ്ട് ഉള്‍പ്പടെ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് ഇത് മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത വിശകലനം ചെയ്യാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ സമ്മതിച്ചിട്ടുണ്ട്.യൂറോപ്യന്‍ യൂണിയന്റെ പുതിയ റീലൊക്കേഷന്‍ പ്രോഗ്രാം പ്രകാരം അഭയാര്‍ഥികളെ പാര്‍പ്പിക്കുന്നതിന് അയര്‍ലണ്ട് ചിലവിടേണ്ടി വരിക 48മില്ല്യണ്‍ യൂറോയാണ്. 

ഹങ്കറി,ഇറ്റലി,ഗ്രീസ് എന്നിവിടങ്ങളില്‍ എത്തിയിരിക്കുന്ന 120,000 അഭയാര്‍ഥികളെ യൂറോപ്യന്‍ യൂണിയനില്‍ മൊത്തമായി വിന്യസിച്ചു നല്‍കുന്നതു സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശത്തില്‍ ഒപ്പ് വെക്കുന്നതില്‍ അംഗരാജ്യങ്ങളിലെ ബന്ധപ്പെട്ട മന്ത്രിമാരുടെ യോഗം ബ്രസല്‍സില്‍ ചേരുന്ന യോഗം പരാജയപ്പെട്ടാല്‍ രാഷ്ട്രനേതാക്കാന്മാരുടെ അടിയന്തര യോഗം വെള്ളിയാഴ്ച കൂടും.

ഓരോ രാജ്യവും പുനരധിവസിപ്പിക്കേണ്ട അഭയാര്‍ഥികളുടെ എണ്ണം സംബന്ധിച്ച് നിര്‍ബന്ധിതമായി നല്‍കുന്ന ക്വോട്ടായുടെ കാര്യത്തില്‍ ചില രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. തങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന അഭയാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് തീരുമാനം എടുക്കാനുള്ള സ്വാതന്ത്യം വേണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.നാലായിരം പേരെ അടിയന്തരമായി സ്വീകരിക്കാം എന്നാണ് അയര്‍ലണ്ട് അറിയിച്ചിരിക്കുന്നത്.


Scroll To Top