Thursday December 08, 2016
Latest Updates

ഒരു വര്‍ഷത്തിനിടെ ചൈല്‍ഡ് ബെനഫിറ്റ് വേണ്ടന്ന് വച്ചത് ഒരു കുടുംബം മാത്രം

ഒരു വര്‍ഷത്തിനിടെ ചൈല്‍ഡ് ബെനഫിറ്റ് വേണ്ടന്ന് വച്ചത് ഒരു കുടുംബം മാത്രം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചൈല്‍ഡ് ബെനഫിറ്റ് വേണ്ടന്ന് വച്ചത് ഒരു കുടുംബം മാത്രം. ഒരു കുട്ടിക്ക് പ്രതിവര്‍ഷം 1,560 ബെനഫിറ്റ് വാങ്ങിയിരുന്ന കുടുംബമാണ് ബെനഫിറ്റ് വാങ്ങില്ലെന്ന് തീരുമാനം എടുത്തത്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം. 2013 ല്‍ മൂന്ന് കുടുംബങ്ങള്‍ ബെനഫിറ്റ് തിരികെ നല്‍കിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആകെ നാല് കുട്ടികളുടെ ബെനഫിറ്റ് മാത്രമാണ് കുടുംബങ്ങള്‍ തിരികെ നല്‍കിയത്. ആകെ 6,420 യൂറോയുടെ ബെനഫിറ്റാണ് കുടുംബങ്ങള്‍ തിരികെ ഏല്‍പ്പിച്ചത്. 

2012 ല്‍ മൂന്ന് കുടുംബങ്ങള്‍ 5,040 യൂറോയുടെ ബെനഫിറ്റ് തിരികെ നല്‍കിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ പുറത്ത് വന്ന കണക്ക് പ്രകാരം ഡബ്ലിനില്‍ 40ല്‍ ഒരാള്‍ വീതം ലക്ഷാധിപതിയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ പോലും സര്‍ക്കാരില്‍ നിന്ന് ചൈല്‍ഡ് ബെനഫിറ്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നു. 

കഴിഞ്ഞ ബജറ്റില്‍ ചൈല്‍ഡ് ബെനഫിറ്റ് അഞ്ചു രൂപ വര്‍ധിപ്പിച്ച് പ്രതിമാസം 135 യൂറോ ആക്കിയതോടെ പ്രതിവര്‍ഷം 1,620 യൂറോയാണ് ഒരു കുടുംബം ചൈല്‍ഡ് ബെനഫിറ്റ് ആനുകൂല്യമായി നേടുന്നത്. രണ്ട് കുട്ടികള്‍ ഉള്ള വീടുകള്‍ക്ക് ചൈല്‍ഡ് ബെനഫിറ്റ് പ്രതിമാസം 260 യൂറോയില്‍ നിന്ന് 270 യൂറോയായി വര്‍ധിപ്പിച്ചു. സാമ്പത്തിക ശേഷിയുള്ള രക്ഷിതാക്കള്‍ ബെനഫിറ്റ് വേണ്ടന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിനെ എഴുതി അറിയിച്ചാല്‍ ബെനഫിറ്റ് ആനുകൂല്യം റദ്ദാക്കും. എന്നാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ പോലും ബെനഫിറ്റ് ഉപേക്ഷിക്കാന്‍ തയ്യാറാകാത്തത് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.

Scroll To Top