Thursday January 19, 2017
Latest Updates

യൂറോപ്പിന്റെ വളര്‍ച്ചയ്ക്ക് അഭയാര്‍ഥി പ്രവാഹം തടസമാകുമെന്ന് ഐറിഷ് സാമ്പത്തിക വിദഗ്ദര്‍ 

യൂറോപ്പിന്റെ വളര്‍ച്ചയ്ക്ക് അഭയാര്‍ഥി പ്രവാഹം തടസമാകുമെന്ന് ഐറിഷ് സാമ്പത്തിക വിദഗ്ദര്‍ 

കില്‍ക്കെനി: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രവഹിക്കുന്ന അഭയാര്‍ത്ഥികള്‍ ഇവിടങ്ങളിലെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമാവും എന്ന പ്രതീക്ഷ അസ്ഥാനത്താണെന്നും അഭയാര്‍ത്ഥി പ്രവാഹം യൂറോപ്പിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസ്സമാവുമെന്നും സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ ഭാഷ അറിയാത്ത അഭയാര്‍ത്ഥികള്‍ക്ക് വര്‍ക്കര്‍ സ്റ്റാറ്റസ് രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ സമയം എങ്കിലും വേണം. 

ഇവര്‍ വിജയകരമായി യൂറോപ്യന്‍ തൊഴില്‍ സാമൂഹിക സാഹചര്യങ്ങളുമായി ഇഴുകിച്ചേര്‍ന്നാല്‍ത്തന്നെ അത് ഒരു ഇടക്കാല സാമ്പത്തിക വളര്‍ച്ചയ്ക്കു മാത്രമാവും സഹായിക്കുക. പക്ഷേ ഇതിനെടുക്കുന്ന ആദ്യത്തെ കുറച്ച് വര്‍ഷങ്ങളില്‍ ഇത് തീര്‍ച്ചയായും യൂറോപ്പിന്റെ സാമ്പത്തിക വളര്‍ച്ച ഇഴയുന്നതിന് കാരണം ആവുമെന്നതില്‍ സംശയം വേണ്ട. 

അഭയാര്‍ത്ഥികള്‍ യൂറോപ്യന്‍ പരിതസ്ഥിതികളുമായി ഇണങ്ങാനെടുക്കുന്ന സമയത്തിനുള്ളില്‍ കരിംചന്ത വളരുമെന്നും ഇത് യൂറോപ്പിന്റെ സാമൂഹിക സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുമെന്നും വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു.

കില്‍ക്കെനിയില്‍ സംഘടിപ്പിച്ച സാമ്പത്തികോത്സവത്തില്‍ പങ്കെടുത്ത വിദഗ്ദര്‍ ഏകപക്ഷീയമായാണ് ഇത്തരമൊരു അഭിപ്രായത്തിലെത്തിയത്.

Scroll To Top