Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലേക്കുള്ള അഭയാര്‍ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു,ഏറ്റവും കൂടുതലെത്തുന്നത് പാക്കിസ്ഥാനികള്‍

അയര്‍ലണ്ടിലേക്കുള്ള അഭയാര്‍ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു,ഏറ്റവും കൂടുതലെത്തുന്നത് പാക്കിസ്ഥാനികള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2008നെ അപേക്ഷിച്ച് 126% ആണ് രാജ്യത്തേയ്ക്കുള്ള അഭയാര്‍ത്ഥികള്‍ വര്‍ദ്ധിച്ചത്. ഇതോടെ വിവിധ വഴികളിലൂടെയായി ഇവരെ സഹായിക്കുക വഴി സ്വകാര്യ കമ്പനികള്‍ക്ക് 53.67 മില്ല്യണ്‍ യൂറോയാണ് വരുമാനമായി ലഭിക്കുന്നത്.അഭയാര്‍ഥികള്‍ക്ക് സഹായമൊരുക്കാനായി സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് സ്വകാര്യ കമ്പനികളെയാണ്.

പാക്കിസ്ഥാനില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ അയാര്‍ത്ഥികളെത്തുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും 56%, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും 36% എന്നിങ്ങനെയും അഭയാര്‍ത്ഥികളെത്തുന്നു. അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യമൊരുക്കുന്നതിനായി 46.67 മില്ല്യണ്‍ യൂറോയാണ് സര്‍ക്കാര്‍ 28 സ്വകാര്യ കമ്പനികള്‍ക്കായി നല്‍കിയിട്ടുള്ളത്.ബാക്കി തുക സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിതന്നെയാണ് ചിലവാക്കപ്പെടുന്നത്.
ഐക്യരാഷ്ട്രസഭയുമായുള്ള കരാര്‍ അനുസരിച്ചും ഫണ്ടിംഗ് പ്രയോജനപ്പെടുത്തിയും നിയമാനുസൃതം വരുന്ന അഭയാര്‍ഥികളെ കൂടാതെ അനധികൃതമായി എത്തുന്ന അഭയാര്‍ഥികളെയും കാലാകാലങ്ങളില്‍ അയര്‍ലണ്ടില്‍ സ്വീകരിക്കുന്നുണ്ട്.

കാര്‍ലോ,മീത്ത്,ലോംഗ്ഫോര്‍ഡ് ,ലീമെറിക്ക്,വാട്ടര്‍ഫോര്‍ഡ്,ഗോള്‍വേ,കില്‍ഡയര്‍ എന്നി കൗണ്ടികളിലാണ് പ്രധാനക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

ബ്രിട്ടണ്‍  വഴിയാണ് കൂടുതല്‍ അഭയാര്‍ഥികളും അയര്‍ലണ്ടില്‍ എത്തുന്നത്.സര്‍ക്കാര്‍ കണക്കില്‍ അഭയാര്‍ഥിയായി പെടുത്തണമെങ്കില്‍ നീണ്ട കാലം എടുക്കുമെങ്കിലും ഇവര്‍ എത്തപ്പെടുമ്പോള്‍ മുതല്‍ അംഗീകാരം ലഭിക്കുന്നത് വരെയോ,ഡീപോര്‍ട്ട് ചെയ്യുന്നത് വരെയോ ഉള്ള കാലം മുഴുവന്‍ സര്‍ക്കാര്‍ ചിലവാണ് ഇവര്‍ക്ക് നല്‍കേണ്ടത്.താമസവും ഭക്ഷണവും മാത്രമല്ല ഭാഷാസഹായികളുടെ(ഇന്റര്‍പ്രട്ടര്‍)സഹായവും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Scroll To Top