Thursday December 08, 2016
Latest Updates

അയര്‍ലണ്ട് 40,000 അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് ആവശ്യം ,രണ്ടര ലക്ഷം പേരെ എവിടെ പുനരധിവസിപ്പിക്കുമെന്നറിയാതെ യൂറോപ്പ് 

അയര്‍ലണ്ട് 40,000 അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് ആവശ്യം ,രണ്ടര ലക്ഷം പേരെ എവിടെ പുനരധിവസിപ്പിക്കുമെന്നറിയാതെ യൂറോപ്പ് 

ഡബ്ലിന്‍:കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുന്നതില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ അമാന്തം കാണിക്കുന്നുവെന്ന് ആരോപിച്ചു പരസ്യമായി രംഗത്ത് വന്ന അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ഏറി.പതിനായിരക്കണക്കായ അഭയാര്‍ഥികളെ എവിടെ പുനരധിവസിപ്പിക്കുമെന്നറിയാതെ യൂറോപ്പ് ചക്രശ്വാസം വലിക്കുമ്പോള്‍ തങ്ങള്‍ മുമ്പ് സ്വീകരിക്കാമെന്ന് പ്രഖ്യാപിച്ച 600 എന്ന സംഖ്യയില്‍ നിന്ന് വലിയ ഒരു സംഖ്യയിലേയ്ക്ക് അയര്‍ലണ്ടിന്റെ അഭയര്‍ത്ഥികളെ സ്വീകരിക്കാനുള്ള പരിധി വര്‍ദ്ധിപ്പിക്കുമെന്നാണ് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജാറല്‍ഡ് വ്യക്തമാക്കിയത്.പ്രധാനമന്ത്രി എന്ടാ കെന്നിയും ഇന്നലെ ഇതേ നിലപാട് പ്രഖ്യാപിച്ചിരുന്നു.ഈ വര്‍ഷം അവസാനത്തോടെ രണ്ടര ലക്ഷം അഭയാര്‍ഥികള്‍ അതിര്‍ത്തി കടന്നെത്തുമെന്നാണ് യൂ എന്‍ കരുതുന്നത്.help

സിറിയയില്‍ നിന്നുള്ള 1800 കുടിയേറ്റക്കാരെ സ്വീകരിക്കുവാന്‍ അയര്‍ലണ്ട് ഇതിനകം തന്നെ അനൌദ്യോഗികമായി സമ്മതം മൂളിയിട്ടുണ്ട്.അവര്‍ അടുത്ത കൊല്ലമാദ്യം മുതല്‍ അയര്‍ലണ്ടില്‍ എത്തിയേക്കും.എന്നാല്‍ ഹംഗറിയും ജര്‍മ്മിനിയും ആസ്ട്രിയും,ഗ്രീസും അടക്കമുള്ള രാജ്യങ്ങളില്‍ ഉള്ളത് പോലെ സംഘടിതമായ കുടിയേറ്റം ഇതേ വരെ അയര്‍ലണ്ടിലേയ്ക്ക് ആരംഭിച്ചിട്ടില്ല.അയര്‍ലണ്ടിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ അത്തരം കുടിയേറ്റത്തിന്റെ സാധ്യത കുറയ്ക്കുന്നു.

പ്രതിസന്ധി തുടങ്ങിയ ശേഷം ഇതേ വരെ ഒരൊറ്റ അഭയാര്‍ഥി മാത്രമാണ് കടല്‍ കടന്ന് അയര്‍ലണ്ടില്‍ എത്തിയത് എന്നാണ് സര്‍ക്കാര്‍ കണക്ക്.ഇയാളാവട്ടെ ഹംഗറിയില്‍ നിന്നുള്ള ഒരു ട്രക്കില്‍ ഒളിച്ചു കടന്ന് വന്നാതാണ്.എം 8 ന്റെ അരികില്‍ എങ്ങനെയോ ഇറക്കി വിടപ്പെട്ട അവസ്ഥയില്‍ കിടന്നുറങ്ങവേ ഗാര്‍ഡ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇംഗ്ലീഷ് ഭാഷ പോലും അറിയില്ലായിരുന്ന അഫ്ഗാന്‍ സ്വദേശിയായ ഇയാളെ ക്ലോവര്‍ഹില്‍ ജയിലില്‍ പാര്‍പ്പിച്ച വേളയില്‍ സഹ തടവുകാരുടെ ക്രൂരമായ മര്‍ദ്ദനം ഏറ്റു വാങ്ങേണ്ടി വന്നു.തുടര്‍ന്ന് മനുഷ്യാവകാശ സംഘടനകള്‍ ഏറ്റെടുത്തു ഇയാളെ ജയിലില്‍ നിന്നും പുറത്തെത്തിക്കുകയായിരുന്നു.help 2

ഒരു പ്രമുഖ പത്രം ഇന്നലെ നടത്തിയ ഓണ്‍ ലൈന്‍ സര്‍വെയില്‍ പങ്കെടുത്തവരില്‍ 70 ശതമാനം പേരും അയര്‍ലണ്ട് കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കരുത് എന്നാവശ്യപ്പെട്ടു.എങ്കിലും നാല്‍പ്പതിനായിരം അഭയാര്‍ഥികളെയെങ്കിലും സ്വീകരിക്കാന്‍ അയര്‍ലണ്ട് തയാറാവണമെന്ന് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റഫ്യൂജി കൌണ്‍സില്‍ ഓഫ് അയര്‍ലണ്ട് അടക്കമുള്ള സന്നദ്ധ സംഘടനകള്‍ ഐറിഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top