Sunday December 17, 2017
Latest Updates

യൂറോപ്പിലേക്ക് വീണ്ടും അഭയാര്‍ഥികളുടെ പ്രവാഹമുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്,കുടിയേറ്റം അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള ദരിദ്രരാജ്യങ്ങളില്‍ നിന്നും 

യൂറോപ്പിലേക്ക് വീണ്ടും അഭയാര്‍ഥികളുടെ പ്രവാഹമുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്,കുടിയേറ്റം അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള ദരിദ്രരാജ്യങ്ങളില്‍ നിന്നും 

ഡബ്ലിന്‍ :യൂറോപ്പിലേക്ക് അഭയാര്‍ഥികളുടെ പ്രവാഹമുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും അഭയാര്‍ഥി ക്യാമ്പുകളില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നത് യൂറോപ്പിലെ കുടിയേറ്റത്തിന്റെ രണ്ടാംഘട്ടത്തിനിടയാക്കുമെന്നാണ് യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യു.എഫ്.പി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്ലിയുടെ വെളിപ്പെടുത്തല്‍. ജര്‍മന്‍ പത്രമായ ഡൈ സീറ്റിനോടാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം,യൂറോപ്പിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റ പ്രകാരം 2017ലെ രണ്ടാം പാദത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ അഭയാര്‍ഥികളുടെ എണ്ണം 149,000 ആയി ഉയര്‍ന്നെന്ന് യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് പറയുന്നു. ഇവരിലേറെയും സിറിയ, നൈജീരിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

2015 ലെ യൂറോപ്പിലെ കുടിയേറ്റപ്രതിസന്ധിക്ക് സമാനമായ നിലയില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ സ്ഥിതിഗതികള്‍ വഷളാവുകയാണെന്ന് ബീസ്ലി തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.’പല അഭയാര്‍ഥികള്‍ക്കും സ്വന്തം നാട്ടില്‍ താമസിക്കാനാണ് ആഗ്രഹം.എന്നാല്‍ ആവശ്യത്തിന് ആഹാരം ഇല്ലെങ്കില്‍ അവരില്‍ പലരും യൂറോപ്പിലേക്ക് പോകും’ അദ്ദേഹം പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി വിശപ്പെന്ന ഭീകരതക്കെതിരെ യു.എന്‍. പോരാടുകയാണ്.എന്നിട്ടും വിശപ്പ് അനുഭവിക്കുന്ന ആളുകളുടെ എണ്ണം ഭീകരമാം വിധം വര്‍ദ്ധിക്കുകയാണ്.മാര്‍ച്ചിലെ ഡബ്ല്യുഎഫ്പി റിപ്പോര്‍ട്ടില്‍, 108 മില്യണ്‍ ആളുകളെ ഭക്ഷ്യ പ്രതിസന്ധി ദോഷകരമായി ബാധിച്ചിട്ടുണ്ട്.2015ല്‍ ഇത് 80 മില്ല്യണ്‍ ആയിരുന്നു.ഉയര്‍ന്ന ഭക്ഷ്യവില, അസാധാരണ കാലാവസ്ഥാ രീതി എന്നിവയാണ് ഇതിനു കാരണം.ഇതൊരു റെക്കോഡാണെന്നും ബ്ലീസ്ലിയുടെ റിപ്പോര്‍ട് പറയുന്നു.

Scroll To Top