Saturday December 10, 2016
Latest Updates

അഭയാര്‍ത്ഥിപ്രവാഹം: ‘മലയാളം’ സംവാദമൊരുക്കുന്നു

അഭയാര്‍ത്ഥിപ്രവാഹം: ‘മലയാളം’ സംവാദമൊരുക്കുന്നു

ഡബ്ലിന്‍:കുടിയേറ്റങ്ങള്‍ക്കും അഭയാര്‍ഥിപ്രവാങ്ങള്‍ക്കും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഇന്ത്യപാക് വിഭജനകാലത്തെ ലക്ഷകണക്കിന് വന്ന അഭയാര്‍ഥികള്‍, രണ്ടാം ലോക മഹായുദ്ധകാലത്ത് ഹംഗറിയില്‍നിന്ന് പാലായനം ചെയ്ത ലക്ഷകണക്കിന് ജര്‍മന്‍കാര്‍, അങ്ങനെ നിരവധി ഉദാഹരണങ്ങള്‍. 

ഇപ്പോള്‍ മെഡിറ്ററെനിയന്‍ കടല്‍കടന്നു യുറോപ്പിലേക്ക് വരുന്ന അഭയാര്‍ഥികളും അവരുടെ പ്രശ്‌നങ്ങളും ഇതുപോലെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. കലുഷിതമായ ആഭ്യന്തര രാഷ്ട്രീയ, മത, സാമൂഹിക സാഹചര്യങ്ങളാല്‍ സ്വന്തം രാജ്യത്ത് നിന്ന് നിഷ്‌കാസിതരായ, നിരാലംബരായ ഒരു ജനത ജീവന്‍ പണയംവെച്ച് ഏറെ പ്രതീക്ഷകളോടെ യുറോപ്പിലേക്ക് വരുന്നു. യുറോപ്പിലെ ഉയര്‍ന്ന മാനവിക മൂല്യങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുമാകാം അവരെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്. യൂറോപ്പിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ ഒരു വിഷയമാണിത്. ഇവിടത്തെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക ഘടനയെത്തന്നെ ഭാവിയില്‍ ഈ പ്രതിഭാസം സ്വാധീനിച്ചേക്കാം. മാനുഷികപരിഗണനകള്‍ക്കാകണം പ്രാധാന്യം എന്ന് ഒരു കൂട്ടം ആളുകള്‍ വാദിക്കുമ്പോള്‍ രാജ്യ സുരക്ഷ, സ്ഥിരത തുടങ്ങിയ വിഷയങ്ങള്‍ മറ്റൊരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നു. ഏറെ നിര്‍ണ്ണായകമായ ഈ വിഷയത്തില്‍ ഓരോ രാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സംഘടന പോലെയുള്ള ഏജന്‍സികളുടെയും നിലപാടുകള്‍ക്ക് പ്രാധാന്യമേറിയാണ്.

അയര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ഈ വിഷയത്തില്‍ ഒരു സംവാദം സംഘടിപ്പിക്കുന്നു. ”അഭയാര്‍ഥിപ്രവാഹം നമ്മുടെ വീക്ഷണത്തില്‍” എന്ന വിഷയത്തില്‍ ഒക്ടോബര്‍ നാലാം തീയതി ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് താലയിലുള്ള സ്‌പൈസ് ബസാര്‍ഹാളിലാണ് സംവാദം സംഘടിപ്പിക്കുന്നത്. മലയാളത്തിന്റെ നേതൃത്വത്തില്‍ മാര്യേജ് റഫറണ്ടത്തെക്കുറിച്ച്  നടത്തിയ സംവാദം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലോകം ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സങ്കീര്‍ണ്ണമായ ഈ വിഷയത്തില്‍ അയര്‍ലണ്ടിലെ പ്രവാസി മലയാളികളുടെ ചിന്തകളും, അഭിപ്രായങ്ങളും, ആകുലതകളും ചര്‍ച്ച ചെയ്യപ്പെടുന്നു. 

സംവാദത്തിലേക്ക് ‘മലയാളം’ ഏവരെയും സാദരം ക്ഷണിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്
വി.ഡി രാജന്‍ 0870573885
ഷാജു ജോസ് 0876460316
REFUGEE  TALK (1) (1)

Scroll To Top