Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ ആദ്യസംഘം അഭയാര്‍ഥികള്‍ എത്തി,സൗജന്യ താമസവും,ഭക്ഷണവും ഒരുക്കി സര്‍ക്കാര്‍ ….

അയര്‍ലണ്ടില്‍ ആദ്യസംഘം അഭയാര്‍ഥികള്‍ എത്തി,സൗജന്യ താമസവും,ഭക്ഷണവും ഒരുക്കി സര്‍ക്കാര്‍ ….

ഡബ്ലിന്‍:അയര്‍ലണ്ടില്‍ അഭയാര്‍ഥികള്‍ എത്തിത്തുടങ്ങി.23 പേരടങ്ങുന്ന ആദ്യ സംഘം ചൊവ്വാഴ്ച്ച രാവിലെയാണ് എത്തിയത്.ഔദ്യോഗികമായ ചടങ്ങുകള്‍ക്ക് ശേഷം ഇവരെ ഡബ്ലിനില്‍ നിന്നും കില്‍ഡയറിലേയ്ക്ക് അയച്ചു.
കൌണ്ടി കില്‍ഡയറിലെ മൊണാസ്‌റ്റെറെവിനിലെ ഹാസല്‍ ഹോട്ടലാണ് അഭയാര്‍ഥികള്‍ക്ക് അവര്‍ എവിടെയെങ്കിലും താമസം തുടങ്ങുന്നതനു മുമ്പുള്ള റിസപ്ഷന്‍ സെന്ററായി മാറിയിരിക്കുന്നത്. അടുത്ത വര്‍ഷം മുഴുവന്‍ അവര്‍ ഇവിടെയാവും താമസിക്കുക.ഇവര്‍ക്ക് താമസം,ഭക്ഷണം,വിശ്രമ സൌകര്യങ്ങള്‍,കുട്ടികള്‍ക്ക് താല്ക്കാലിക സ്‌കൂള്‍ സൌകര്യങ്ങള്‍ എന്നിവ സൌജന്യമായി ഒരുക്കിയിട്ടുണ്ട്. 

ഇപ്പോള്‍ എത്തിയിരിക്കുന്നത് കുട്ടികളും മാതാപിതാക്കളും അടങ്ങിയ ഫാമിലി യൂനിറ്റുകളാണ്.ഈ മാസം അവസാനത്തോടെ നൂറോളം പേര്‍ കൂടി എത്തിച്ചേരും എന്ന് ജസ്റ്റീസ് മന്ത്രലായ വൃത്തങ്ങള്‍ പറഞ്ഞു. 

അഭയാര്‍ത്ഥികള്‍ ഏതാനും മാസം മാത്രമേ ഇവിടെ തങ്ങുകയുള്ളൂ എന്നും പിന്നീട് അവരെ മറ്റെവിടെയെങ്കിലും പാര്‍പ്പിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പറയുന്നു. 

Scroll To Top