Thursday February 23, 2017
Latest Updates

അഭയാര്‍ത്ഥികള്‍ക്കായി ഒരു കോടീശ്വരന്റെ ആഗ്രഹങ്ങള്‍

അഭയാര്‍ത്ഥികള്‍ക്കായി ഒരു കോടീശ്വരന്റെ ആഗ്രഹങ്ങള്‍

യൂറോപ്പിലേക്കു കുടിയേറുന്ന അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു ഐലന്റ് വിലയ്ക്ക് വാങ്ങാന്‍ താല്‍പര്യവുമായി ഒരു ഈജ്പ്യഷന്‍ കോടീശ്വരന്‍ രംഗത്ത്. ഈജിപ്റ്റിലെ മൂന്നാമത്തെ സമ്പന്നനും ടെലിക്കമ്മ്യൂണിക്കേഷന്‍ അധിപനുമായ നഗൈബ് സേവറീസ് ആണ് തന്റെ ആഗ്രഹവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഗ്രീസിലോ ഇറ്റലിയിലോ ഒരു ഐലന്റ് വിലയ്ക്ക് ലഭിക്കുകയാണെങ്കില്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി അത് വാങ്ങാനും അവര്‍ക്ക് സ്വാതന്ത്രവും ജോലിയും നല്‍കാന്‍ തയ്യാറാണെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഒമ്പത് മില്യണ്‍ മുതല്‍ 90 മില്യണ്‍ വരെ യൂറോ (ഡോളറില്‍ 10 മുതല്‍ 100 മില്യണ്‍ വരെ) ചെലവഴിക്കാന്‍ തയ്യാറാണെന്നും ഇദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഫ്പി പറഞ്ഞു. നേരത്തെ പ്രമുഖ സംഗീതഞ്ജനും ചാരിറ്റി ക്യാംപയിനറുമായ ബോബ് ജെല്‍ഡോഫ് യുറോപ്പിലെ കുടിയേറ്റപ്രശ്‌നം പരിഹരിക്കാന്‍ ശക്തമായ ടീം രംഗത്ത് വരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു

Scroll To Top