Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം നല്‍കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?എങ്കില്‍ …..

അയര്‍ലണ്ടില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം നല്‍കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?എങ്കില്‍ …..

യര്‍ലണ്ടില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം നല്‍കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?അവര്‍ക്ക് വേണ്ടി മാറ്റി വെയ്ക്കാന്‍ ഒരു റൂം എങ്കിലും നിങ്ങള്‍ക്ക് മിച്ചമുണ്ടോ?

ഐറിഷ് സര്‍ക്കാരിന് വേണ്ടി ഈ ചോദ്യം ചോദിക്കുന്നത് ഐറിഷ് റെഡ് ക്രോസാണ്.

അങ്ങനെയെങ്കില്‍ ,അഭയാര്‍ഥികള്‍ക്ക് താമസ സൗകര്യവും സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുള്ള നിങ്ങളെ തിരക്കി അടുത്ത ദിവസങ്ങളില്‍ റെഡ് ക്രോസ്സ് അധികൃതര്‍ എത്തും.ഇത് വരെ ഇപ്രകാരം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള താമസ സൗകര്യങ്ങളുടേയും സഹായങ്ങളുടേയും രൂപരേഖ തയ്യാറാക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. 

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലാവും അഭയാര്‍ഥികളെ പുനര്‍വിന്യസിയ്ക്കുക. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക സുരക്ഷാ വകുപ്പുകളും തങ്ങളുടെ സേവനങ്ങള്‍ നല്‍കും. ഇതൊക്കെയാണെങ്കിലും പൊതുജനങ്ങളുടെ സഹായം മനസ്സിലാക്കുന്നതിനും ഏകീകരിക്കുന്നതിലും ‘ചാരിറ്റി’ ആവും മുഖ്യ പങ്ക് വഹിയ്ക്കാന്‍ പോകുന്നത് അവയെ അഭയാര്‍ഥികള്‍ക്കായുള്ള സര്‍ക്കാരിന്റെ കര്‍മ്മസേനയാക്കും.

വര്‍ഷങ്ങള്‍ നീണ്ട ഡബ്ലിനിലെ ഭവന പ്രതിസന്ധി പോലും പരിഹരിക്കാന്‍ കഴിയാത്ത ഈ അധികൃതര്‍ അഭയാര്‍ഥികള്‍ക്ക് എങ്ങനെ അഭയം കൊടുക്കുമെന്ന് കാത്തിരുന്നു കാണാം.

Scroll To Top