Sunday December 11, 2016
Latest Updates

അഭയാര്‍ഥികളെ യൂറോപ്പ് തള്ളിപ്പറയുന്നു, പ്രവേശനം പരിമിതിപ്പെടുത്താന്‍ സമ്മര്‍ദമേറുന്നു

അഭയാര്‍ഥികളെ യൂറോപ്പ് തള്ളിപ്പറയുന്നു, പ്രവേശനം പരിമിതിപ്പെടുത്താന്‍ സമ്മര്‍ദമേറുന്നു

ഡബ്ലിന്‍:പാരീസ് ഭീകരാക്രമണത്തെ തുടര്‍ന്ന് യൂറോപ്പില്‍ അഭയാര്‍ഥി വിരുദ്ധ സമീപനം വ്യാപിക്കുന്നു. യൂദ്ധ ഭീഷണിയെ തുടര്‍ന്ന് തങ്ങളുടെ രാജ്യത്ത് അഭയം പ്രാപിക്കുന്നവരെ എണ്ണം പരിമതിപ്പെടുത്താനൊരുങ്ങുകയാണ് യൂറോപ്പ്. സ്ലോവേനിയന്‍ഓസ്ട്രിയന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും കഴിഞ്ഞ ഒരാഴ്ചയായി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലായനം ചെയ്‌തെത്തുന്നവരുടെ പരിശോധനയും കര്‍ശനമാക്കിയതോടെ അഭയാര്‍ഥികള്‍ ക്യാമ്പില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ്. യൂറോപ്പില്‍ അഭയാര്‍ഥികള്‍ക്കെതിരെ ഉണ്ടായിരിക്കുന്ന സമീപനം അഭയാര്‍ഥി പ്രശ്‌നത്തില്‍ രാജ്യം സ്വീകരിച്ചു പോന്നിരുന്ന അനുഭാവത്തിനു ഭീഷണിയായി മാറിയിരിക്കുകയാണ്. 

പോളണ്ടില്‍ 7000 അഭയാര്‍ഥികള്‍ക്ക് അഭയം നലകുമെന്ന് മുന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പുതിയതായി അധികാരമേറ്റ അഭയാര്‍ഥിവിരുദ്ധ സര്‍ക്കാര്‍ ഇപ്പോള്‍ അക്കാര്യത്തില്‍ ആശങ്ക അറിയിച്ചിരിക്കുന്നു. 

ഒക്ടോബറില്‍ നടന്ന ചാവേറാക്രമണത്തിനു പിന്നില്‍ ഗ്രീസ് കടന്നെത്തിയ സിറിയക്കാരനാണെന്നതും അഭയാര്‍ഥികളെ ആക്രമികളായി കാണുന്നതിനു കാരണമാകുന്നു. എല്ലാ യൂറോപ്യനും അഭയാര്‍ഥി വിരുദ്ധരാകണമെന്ന് റൊമാനിയയിലെ നിയമ വിദഗ്ധനായ ക്രിസ്റ്റ്യന്‍ അല്‍ബു അറിയിച്ചു. പാരീസില്‍ സംഭവിച്ചത് മറ്റൊരു രാജ്യത്തും ഉണ്ടാകാനിടയാകരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. 

എല്ലാവര്‍ക്കും അഭയം നല്കുന്ന സമീപനമെന്നത് യൂറോപ്പ് ചെയ്ത വലിയ തെറ്റാണെന്ന് സെര്‍ബിയയിലെ അഭയാര്‍ഥി കേന്ദ്രത്തില്‍ വച്ച് സിറിയന്‍ കസ്റ്റംസ് ഓഫീസര്‍ പറഞ്ഞു. ഓരോ രാജ്യങ്ങളിലും ഇതുവരെ എത്തിയ അഭയാര്‍ഥികളില്‍ എത്ര തീവ്രവാദികള്‍ ഉണ്ടെന്നോ, ഇവിടെ എത്ര ഉണ്ടായിരുന്നെന്നോ, എത്ര പേര്‍ വന്നു കൊണ്ടിരിക്കുന്നെന്നോ യാതൊരു കണക്കുമില്ല. 

Scroll To Top