Wednesday January 17, 2018
Latest Updates

റഫറണ്ടം ! എന്ത് പറഞ്ഞാലും മനസിലാക്കാത്തവര്‍ !

റഫറണ്ടം ! എന്ത് പറഞ്ഞാലും മനസിലാക്കാത്തവര്‍ !

ധുനീകന്‍മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ക്ക് എന്ത് പറഞ്ഞാലും മനസിലാകില്ല.സ്വന്തം ഭാഗം ജയിപ്പിക്കാന്‍ പക്ഷേ അവര്‍ ഏതു കുതന്ത്രവും പ്രയോഗിക്കും.പറഞ്ഞു വരുന്നത് സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ചു തന്നെ.മലയാളികളില്‍ ചിലര്‍ യെസ് വിഭാഗത്തെ അനുകൂലിക്കുന്നത് അവരുടെ സ്വാതന്ത്ര്യവും സംസ്‌കാരവും അനുസരിച്ചാണ്.അതിന് അവരെ ആര്‍ക്കും കുറ്റം പറയാന്‍ ആവില്ല.
കഴിഞ്ഞ ദിവസം ‘ഐറിഷ് മലയാളി’ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയെ ചൊല്ലി അയര്‍ലണ്ടിലെ ചില ‘നല്ല സുഹൃത്തുക്കള്‍ ‘ നടത്തിയ അനാവശ്യ വിവാദങ്ങളെക്കുറിച്ച് പ്രതീകരിക്കാന്‍ തന്നെയാണ് ഈ കുറിപ്പ്.അവര്‍ അത്തരം ഒരു വാര്‍ത്ത ‘ഐറിഷ് മലയാളി ‘പ്രസിദ്ധീകരിച്ചതിനെ എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുകയുണ്ടായി.നോ വോട്ട് ഗ്രാമമേഖലയില്‍ വര്‍ദ്ധിക്കുന്നത് ഭരണകക്ഷിയെ സംഭീതരാക്കുന്നു എന്നതായിരുന്നു വാര്‍ത്ത.((http://www.irishmalayali.com/yes-no-vote-fine-gale-in-trouble-news/?fb_action_ids=10206410120993351&fb_action_types=og.comments)).ഈ വിവാദത്തില്‍ ഐറിഷ് മലയാളി ഒരു പക്ഷം ചേര്‍ന്നത് ശരിയായില്ല എന്നായിരുന്നു ചിലരുടെ വാദം.അതെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നത് ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്.ന്യൂനപക്ഷത്തിന്റെ അവകാശത്തെ മാനിക്കുമ്പോഴും,പൊതു സമൂഹത്തിന്റെ നന്മയാണ് ഏറ്റവും പ്രധാനം എന്ന് ഞങ്ങള്‍ കരുതുന്നു.

അത്തരം ഒരു വാര്‍ത്തയെ എതിര്‍ക്കേണ്ട യാതൊരു ആവശ്യവും ‘നല്ല സുഹൃത്തുക്കള്‍ക്ക് ‘ ഇല്ലായിരുന്നു എന്ന് മാത്രമല്ല,അവര്‍ കമന്റുകള്‍ വഴി റഫറണ്ടത്തെകുറിച്ചു വാസ്തവവിരുദ്ധമായ നിഗമനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

പ്രധാനമായും Children and Family Relationships Act 2015 നെ കുറിച്ചായിരുന്നു ഇവരുടെ വാദമുഖങ്ങള്‍.ഈ ആക്റ്റും മേയ് 22 ന്റെ സ്വവര്‍ഗവിവാഹ റഫറണ്ടവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു ഇവര്‍ പറഞ്ഞുവെച്ചത്.സ്വവര്‍ഗദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവാദം ലഭിച്ചുകഴിഞ്ഞതായും അവര്‍ അവകാശപ്പെട്ടു.ഗേ മാര്യേജ് റഫറണ്ടത്തിന് വേണ്ടി അക്ഷീണം അനവരതം പ്രവര്‍ത്തിക്കുന്ന സംഘടനയായ LGBT ക്കാര്‍ പോലും കാണിയ്ക്കാത്ത ആവേശത്തോടെയാണ് ഇത്തരമൊരു കള്ളപ്രചരണം ഇവര്‍ നടത്തിയത്.അയര്‍ലണ്ടിലെ LGBT ക്കാരുടെ വെബ് സൈറ്റായhttp://en.wikipedia.org/wiki/LGBT_rights_in_the_Republic_of_Irelandല്‍ അഡോപ്ഷനെ കുറിച്ചും പേരന്റിംഗിനെ കുറിച്ചും പറഞ്ഞിരിക്കുന്ന ഭാഗം താഴെ ചേര്‍ക്കുന്നു. 
Adoption and parenting[edit]
See also: LGBT parenting
Irish adoption law currently only allows for applications to adopt children by married couples or single applicants. It is therefore not possible for a gay couple to jointly apply to adopt, but a single gay person or one partner of a couple may apply. Even though jointadoption by a gay couple is not possible, a samesex couple may submit a joint application to foster children. Additionally, lesbian couples can get access to IVF and assisted insemination േൃലatment. In January 2014, Government Minister for Justice and Equaltiy Alan Shatter announced that the government intends bringing in laws by the end of the year to extend guardianship, custody, and access rights to the nonbiological parents of children in samesex relationships and children born through surrogacy and sperm and egg donation.[42]
On 21 January 2015, the Government announced that a revised draft of the Children and Family Relationships Bill will give cohabitating couples and those in civil partnerships full adoption rights. The bill is set to become law before the May samesex marriage referendum.[43] The Bill was published on 19 February 2015, and was subsequently passed by the Dail. It then moved to the Senate, where debate began on 24 March.[44][45] The bill was passed by the Senate on 30 March 2015.[46] The Children and Family Relationships Bill was signed into law on April 6, 2015[47] The law is due to commence very soon.

അവസാനവാചകം കാണാതെയാണ് രാപകലുകള്‍ നമ്മുടെ നിരീശ്വരവാദി സുഹൃത്തുക്കള്‍ റഫറണ്ടത്തിന്റെ സാധുതയെ തള്ളിയത്. സമ്മതിക്കണം.രാജാവിനെക്കാള്‍ വലിയ രാജഭക്തി ! ചെവിയുള്ളവര്‍ കേള്‍ക്കട്ടെ !

LGBT ക്കാര്‍ അവസാന വാചകം എഴുതി ചേര്‍ത്തത് വലിയ പ്രത്യാശയോടെയാണ്.അവര്‍ പ്രത്യാശിക്കട്ടെ.മേയ് 22 ന് ജനം തീരുമാനിക്കട്ടെ. 
നിലവില്‍ ഭരണഘടന പ്രകാരം ഏഴുതി ചേര്‍ക്കപ്പെട്ട ഏതെങ്കിലും നിയമം പൊളിച്ചെഴുതുമ്പോള്‍ ആ ബില്ലിന് അന്തിമ അനുമതി ലഭിക്കണമെങ്കില്‍ റഫറണ്ടം വഴി അംഗീകരിക്കപ്പെടണം.പ്രാഥമിക അംഗീകാരം ലഭിച്ചതാണെങ്കിലും റഫറണ്ടത്തിലൂടെ പൗരന്മാരുടെ മൊത്തത്തിലുള്ള അംഗീകാരം ലഭിച്ചില്ലെങ്കില്‍ ബില്‍ ഈ രാജ്യത്ത് നടപ്പാക്കാനാവില്ല.രാജ്യത്തെ കുടുംബ സംവിധാനത്തെ തകര്‍ക്കുകയും,കുട്ടികളുടെ മേല്‍ മാതാപിതാക്കള്‍ക്കുള്ള അവകാശത്തെ പോലും നിഷ്‌കാസനം ചെയ്യുന്ന നിയമ ഭേദഗതികള്‍ സൃഷ്ട്ടിച്ചും ഉണ്ടാക്കിയെടുത്ത Children and Family Relationships Act 2015 ന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്.All Constitutional amendments require approval by referendum.
റഫറണ്ടം പാസായില്ലെങ്കില്‍ Children and Family Relationships Act 2015 വഴി സ്വവര്‍ഗക്കാര്‍ക്ക് അനുവദിക്കാം എന്ന് സൂചനകള്‍ നല്‍കുന്ന വിവാഹം,ദത്തെടുപ്പ് എന്നിവ അടക്കമുള്ള കാര്യങ്ങളില്‍ അവകാശം നഷ്ട്ടപ്പെടും എന്ന് മാത്രമല്ല ഈ രാജ്യത്തെ കുടുംബസംവിധാനത്തിന്റെ പവിത്രതയെ അടുത്ത തലമുറയ്ക്ക് കൈമാറുവാനും കഴിയും.

സിവില്‍ പാര്‍ട്ണര്‍ഷിപ്പ് അടക്കമുള്ള ഒട്ടേറെ അവകാശങ്ങള്‍ നിലവില്‍ സ്വവര്‍ഗരതിക്കാര്‍ക്ക് നല്‍കിയിരിക്കുന്ന രാജ്യമാണ് അയര്‍ലണ്ട്.നിലവിലുള്ള അവസ്ഥയില്‍ സിംഗിള്‍ ആയിട്ടുള്ള ആര്‍ക്കും, അത് ഗേയോ ലെസ്ബിയനൊ സ്‌ട്രൈറ്റോ ഹിജഡയോ എന്ന വ്യത്യാസം കൂടാതെ ഏതൊരു വ്യക്തിക്കും ദത്തെടുക്കാന്‍ ഇവിടെ അവകാശവുമുണ്ട്.മാനസികപരമായി അവര്‍ അനുഭവിക്കുന്നുവെന്ന് പറയപ്പെടുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരവും ഒട്ടേറെ ആനുകൂല്യങ്ങളും ഇപ്പോള്‍ തന്നെ നിയമം മുഖേനെ അവര്‍ക്ക് ഈ രാജ്യത്ത് നല്‍കപ്പെട്ടിട്ടുണ്ട്.
റഫറണ്ടം വഴി സ്വവര്‍ഗവിവാഹത്തെ അംഗീകരിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഗേ ആയി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച് ഇപ്പോഴും അങ്ങനെ തന്നെ അയര്‍ലണ്ടില്‍ ജീവിക്കുന്ന പാഡി മാനിംഗ് പറയുന്നത് കേള്‍ക്കുക.
No vote ചെയ്യാന്‍ ഒരുങ്ങുന്ന ഭൂരിഭാഗം മലയാളികളെയും വിഴുങ്ങിയിരിക്കുന്നത് homophobia ആണെന്നണ് പുതിയ കണ്ടു പിടുത്തം! ഏതൊരു അന്ധവിശ്വാസവും പോലെ homophobia irrational ആണ്. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാത്ത വെറുപ്പാണത്രെ അത്.ബുദ്ധിജീവികള്‍ക്ക് എന്തും പറയാം.(പാവം ബുദ്ധിജീവികള്‍ക്ക് ഇവരൊക്കെ അപമാനമാകുമോ ആവോ ?)അയര്‍ലണ്ടിലെ മലയാളി സമൂഹത്തെ അടച്ചാക്ഷേപിക്കാം!അതിന് ലൈക്ക് ചെയ്ത് നമുക്ക് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാം!.

ഇവരൊക്കെ അന്യന്റെ ലൈംഗീക സ്വാതന്ത്ര്യത്തിന് വേണ്ടി പുലര്‍ത്തുന്ന സഹാനുഭൂതിയെ നമുക്കൊക്കെ തീര്‍ച്ചയായും മാനിയ്ക്കണം! ചര്‍ച്ചയില്‍ പങ്കെടുത്ത ബാല്‍ബ്രീഗനിലെ ബോബന്‍ മുണ്ടിയാനിയ്ക്കല്‍ പറഞ്ഞതാണ് ശരി’ഇപ്പോള്‍ ഈ നൂറ്റാണ്ടിന്റെ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വവര്‍ഗവിവാഹം ആവശ്യപ്പെടുന്നവര്‍ നാളെ മൃഗരതിയടക്കമുള്ള വൈകൃതങ്ങള്‍ക്ക് വേണ്ടിയും പൊരുതാനിറങ്ങും’.അന്നും ന്യൂന പക്ഷത്തിനു വേണ്ടി പൊരുതാന്‍ ചിലരൊക്കെ ഇവിടെയുണ്ടാവും.

അയര്‍ലണ്ടിലെ നിയമങ്ങള്‍ ഇപ്പോള്‍ തന്നെ സ്വവര്‍ഗരതിക്കാര്‍ക്ക് സിവില്‍ പാട്ണര്‍ഷിപ്പ് അടക്കമുള്ള അനുവാദം നല്‍കി അവരുടെ പറയപ്പെടുന്ന ന്യൂനതകളെ (അങ്ങനെയുണ്ടോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്)അംഗീകരിച്ചു അവകാശങ്ങള്‍ വാരിക്കോരി നല്‍കി കഴിഞ്ഞിട്ടുണ്ട്.വിവാഹത്തിലൂടെയും അത് വഴിയുള്ള ദത്തെടുക്കലില്‍ കൂടിയും ഇവര്‍ ഉദേശിക്കുന്നത് കുടുംബം എന്ന മഹാ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയാണ്.അത് കൊണ്ട് തന്നെ ഓരോ നോ വോട്ടും കുടുംബം എന്ന പതിനായിരക്കണക്കിന് പഴക്കമുള്ള സാംസ്‌കാരിക കളിത്തൊട്ടിലിന്റെ സംരക്ഷണത്തിന് ഉള്ളതായിരിക്കും!

റെജി സി ജേക്കബ് (എഡിറ്റര്‍ ,ഐറിഷ് മലയാളി )

Scroll To Top