Friday January 20, 2017
Latest Updates

റഫറണ്ടം വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള മലയാളികളടക്കമുള്ളവരുടെ അപേക്ഷ തള്ളി,ഗൂഡാലോചനയെന്ന് ആരോപണം 

റഫറണ്ടം വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള മലയാളികളടക്കമുള്ളവരുടെ അപേക്ഷ തള്ളി,ഗൂഡാലോചനയെന്ന് ആരോപണം 

ഡബ്ലിന്‍:സ്വവര്‍ഗ വിവാഹ റഫറണ്ടത്തില്‍ വോട്ട് രേഖപ്പെടുത്താനായി വോട്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി സമര്‍പ്പിച്ച നിരവധി കുടിയേറ്റക്കാരുടെ അപേക്ഷകള്‍ സിറ്റി/ കൌണ്ടി കൌണ്‍സിലുകള്‍ തള്ളിയതായി പരാതി ഉയരുന്നു.ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ സമര്‍പ്പിച്ച ഏതാനം മലയാളികളുടെയും അപേക്ഷ സ്വീകരിക്കാനാവില്ലെന്ന് വിവിധ സിറ്റി കൌണ്‍സിലുകള്‍ രേഖാമൂലം അറിയിച്ചു കഴിഞ്ഞു.
സിറ്റി കൌണ്‍സിലുകളിലെ ചില ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ യെസ് പക്ഷത്തിനു അനുകൂലമായ നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്ന് മുമ്പേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ഡബ്ലിന്‍ നഗരത്തിലെ കുടിയേറ്റക്കാരില്‍ അധികവും നോ പക്ഷത്തിനു വോട്ടു രേഖപ്പെടുത്തിയേക്കാം എന്ന ഭീതിയില്‍ കുടിയേറ്റക്കാരുടെ വോട്ടവകാശം തല്‍ക്കാലത്തേയ്ക്ക് തടഞ്ഞു വെയ്ക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കമെന്നാണ് പുതിയ ആരോപണം.
ലൂക്കന്‍,താല മേഖലകള്‍ ഉള്‍പ്പെടുന്ന സൗത്ത് ഡബ്ലിന്‍,ഡബ്ലിന്‍ സിറ്റി,ഫിംഗല്‍,ഡണ്‍ലേരി എന്നിവിടങ്ങളില്‍ നിന്നായി മാത്രം പുതിയതായി ഐറിഷ് പൗരത്വം ലഭിച്ച ഇരുനൂറോളം മലയാളികള്‍ പുതിയതായി വോട്ടവകാശത്തിനായി കഴിഞ്ഞ മാസം പേര്‍ നല്‍കിയിരുന്നു.ലൂക്കനില്‍ നിന്നും അപേക്ഷ സമര്‍പ്പിച്ച ഏതാനം പേര്‍ക്ക് വരുന്ന റഫറണ്ടത്തില്‍ വോട്ടു ചെയ്യാന്‍ ആവില്ലെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള കൌണ്ടി കൌണ്‍സിലിന്റെ അറിയിപ്പ് ഇന്നലെ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 30 ന് മുമ്പേ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് താലയിലെ കൌണ്ടി കൌണ്‍സില്‍ ഓഫിസിലെ ബന്ധപ്പെട്ട സെക്ഷനില്‍ നേരിട്ട് സമര്‍പ്പിച്ച അപേക്ഷകര്‍ക്കാണ് ഇത്തരം അറിയിപ്പ് ലഭിച്ചിട്ടുള്ളത്.പ്രാഥമിക പരിശോധനയ്ക്ക് ശേഷം നേരിട്ട് അപേക്ഷ സ്വീകരിച്ച അധികൃതര്‍ ഇപ്പോള്‍ നിലപാട് മാറ്റി പറയുന്നതിന്റെ അമ്പരപ്പിലാണ് പുതിയ പൌരന്മാര്‍.

കൌണ്ടി കൌണ്‍സിലില്‍ ഇത് സംബന്ധിച്ച് ഇന്ന് അന്വേഷണം നടത്തി പരാതി നല്കി പ്രശ്‌ന പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് കൌണ്‍സിലില്‍ നിന്നും അറിയിപ്പ് ലഭിച്ചവര്‍ അറിയിച്ചു.
അതെ സമയം പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ക്ക് പോളിംഗ് കേന്ദ്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിച്ചു കൊണ്ടുള്ള കാര്‍ഡ് മെയ് 20 ന് മുമ്പായി ലഭിക്കും 


Scroll To Top